കടൽക്ഷോഭം, നിയന്ത്രിക്കാൻ മണൽ ട്യൂബുകളിടും : മെഴ്‌സികുട്ടിയമ്മ

കടലേറ്റം :കാരണങ്ങളും പരിഹാരമാർഗങ്ങളും കിഴക്കൻ കടൽ തീരമായ കടലൂരിൽ പരീക്ഷണം നടത്തി വിജയിച്ച മണൽ ട്യൂബുകളിട്ടു കടൽക്ഷോഭം നിയന്ത്രിക്കുന്നതിന്റെ തുടക്കം തോട്ടപ്പള്ളിയിൽ ആരംഭിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ഒരു കിലോമീറ്റർ ദുരത്തിലാണു് നടത്തുന്നത്. വിജയിക്കുകയാണങ്കിൽ മറ്റു സ്ഥലത്തേക്ക് വ്യാപിപ്പിക്കുമെന്ന് മത്സ്യ വകുപ്പു മന്ത്രി ജെ. മെഴ്‌സികുട്ടിയമ്മ പറഞ്ഞു. മലയിടിച്ച് കടൽക്കരയിൽ ഭിത്തി കെട്ടുന്ന പദ്ധതികൾ സ്വീകരിക്കില്ലന്നും മന്ത്രി പറഞ്ഞു. ഒരു കിലോമീറ്റർ കരിങ്കല്ലിടാൻ എട്ടര കോടി വേണ്ടിവരുന്നു. കടൽത്തീരത്തു നിന്ന് പത്തു മീറ്റർ ദൂരത്തിൽ 3367 വീടുകളുണ്ട്. ഇതിൽ തിരുവനന്തപുരത്ത് 1062 ഉം ആലപ്പുഴയിൽ 367 വീടുകളാണുള്ളത്. അടിയന്തിരമായി ഇവരെ പുനരധിവസിപ്പിക്കാനാണ് മുൻഗണന നൽകേണ്ടതെന്ന് മന്ത്രി പറഞ്ഞു.

കടൽത്തീരത്തു കരിങ്കല്ലിടാൻ തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികൾ അനുവദിക്കില്ലന്നും, മറിച്ച് കടൽത്തീരത്തുള്ള കരിങ്കല്ലെടുത്ത് വീടിന് ഫൗണ്ടേഷനു പ യോഗിക്കാമെന്ന് നാഷണൽ ഫിൽ വർക്കേഴ്സ് ഫോറത്തിന്റെ ദേശീയ സെക്രട്ടറി ആവശ്യപ്പെട്ടു.

തീരദേശത്തു നടത്തുന്ന ഏതു പദ്ധതികളുടെ ചർച്ചയിലും കടലറിയാവുന്ന മത്സ്യതൊഴിലാളി പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന് ഫാദർ യൂജിൻ പരേര പറഞ്ഞു. വിഴിഞ്ഞതുറമുഖമുണ്ടായതിന്റെ പരിണിത ഫലമാണ് വിഴിഞ്ഞം മുതൽ ശംഖുമുഖം വരെ കടൽകയറുന്നതിന്റെ കാരണമെന്ന് സെമിനാറിൽ ആക്ഷേപമുണ്ടായി. തിരുവനന്തപുരം പ്രസ് ക്ലബ്ബ് സംഖടിപ്പിച്ച സെമിനാറിൽ, വിൻസെന്റ് എം എൽ എ. ശങ്കർ, ഡോക്ടർ കെ വി തോമസ്. കെ ജിര എന്നിവരും ചർച്ചയിൽ പങ്കെടുത്തു.