കടുവ ദേശീയ മൃഗം മയിൽ ദേശീയ പക്ഷി താമര ദേശീയ പുഷ്പമോ?

ഡൽഹി :താമരയെന്നല്ല നിലവിൽ ഒരു പൂവിനും ദേശീയ പുഷ്പമെന്ന സ്ഥാനം നല്കിയിട്ടില്ലെന്ന് കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വകുപ്പ്.

വിവരാവകാശ പ്രവര്‍ത്തകന്‍ ഐശ്വര്യ പരശര്‍ നല്‍കിയ അപേക്ഷയില്‍ ബൊട്ടാണിക്കള്‍ സര്‍വേ ഒഫ് ഇന്ത്യയും സമാനമായ ഉത്തരം നല്‍കിയിരുന്നു. താമര ഇന്ത്യയുടെ ദേശീയ പുഷ‌്പമാണോ എന്ന് വ്യക്തമാക്കണമെന്നായിരുന്നു ഐശ്വര്യയുടെ ചോദ്യം അതേസമയം കടുവയെ ദേശീയ മൃഗമായും മയിലിനെ ദേശീയ പക്ഷിയായും അംഗീകരിച്ചിട്ടുണ്ടെന്നുമാണ് മന്ത്രാലയം വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കിയത് .

ബി.ജെ.ഡി അംഗം പ്രസന്ന ആചാര്യയുടെഇതേ ചോദ്യത്തിന് രാജ്യസഭയിലും വകുപ്പ് മന്ത്രി നിത്യാനന്ദ റായുടെ മറുപടി പുഷ്‌പത്തിന്റെ കാര്യത്തില്‍ ഇത്തരത്തിലൊരു ഉത്തരവും നിലനില്‍ക്കുന്നില്ലെനന്നായിരുന്നു.