കടല്‍ത്തീരങ്ങളില്‍ മനുഷ്യമാംസം ഭക്ഷിക്കുന്ന ബാക്ടീരിയ പെരുകുന്നതായി റിപ്പോര്‍ട്ട്

ന്യൂജേഴ്‌സി; കടല്‍ത്തീരങ്ങളില്‍ മനുഷ്യ മാംസം ഭക്ഷിക്കുന്ന മാരക ബാക്ടീരിയ പെരുകുന്നതായി റിപ്പോര്‍ട്ട്. മനുഷ്യവാസമുള്ള മേഖലയിലേക്ക് വിബ്രിയോ വള്‍നിഫിക്കസ് എന്ന ബാക്ടീരിയയുടെ സാന്നിധ്യം സജീവമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആഗോള താപനം മൂലം സമുദ്രജലത്തിന് ചൂട് കൂടിയതിന് പിന്നാലെയാണ് ഇവ തീരങ്ങളോട് അടുക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.

മുറിവുകളിലൂടെ മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കുന്ന ബാക്ടീരിയ ദേഹത്ത് ഒരു ചുവന്ന തടിപ്പ് ഉണ്ടാകും. വളരെ പെട്ടെന്ന് അതു വലുതാകുകയും പിന്നീട് മാംസം അഴുകാനും തുടങ്ങും. പലപ്പോഴും ഈ ഭാഗം മുറിച്ചുകളയേണ്ട അവസ്ഥ വരെ ഉണ്ടാകാറുണ്ട്. ഇവയുടെ ആക്രമണം മൂലം അമേരിക്കയില്‍ അംഗവൈകല്യം വരുന്നവുടേയും മരിക്കുന്നവരുടേയും എണ്ണം വര്‍ധിച്ചതിന് പിന്നാലെയാണ് ഗവേഷകര്‍ വിശദമായ അന്വേഷണത്തിനിറങ്ങി തിരിച്ചത്.

മെക്‌സിക്കോ ഉള്‍ക്കടലിലെ ചില മേഖലകള്‍ പോലെ കടലിലെ താപനില 55 ഡിഗ്രി സെല്‍ഷ്യസിനും മുകളിലുള്ളയിടങ്ങളിലായിരുന്നു വള്‍നിഫിക്കസ് നേരത്തേ കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇന്ന് കടലിന്റെ കിഴക്കന്‍ തീരത്തേക്കും ഇവ മാറിയതായാണു കണ്ടെത്തിയിരിക്കുന്നത്.