കടല്‍ക്ഷോഭ മുന്നറിയിപ്പിന് പിന്നാലെ കേരള തീരത്ത് ഫാനി ചുഴലിക്കാറ്റ് വീശാന്‍ സാധ്യത

തിരുവനന്തപുരം: കടല്‍ ക്ഷോഭവും ശക്തമായ മഴയ്ക്കുമൊപ്പം കേരള തീരത്ത് ഫാനി ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. രണ്ടര മീറ്ററോളം ഉയരത്തില്‍ തിരമാലകള്‍ ഉയരാന്‍ ഇടയുണ്ട്. കേരളത്തിന്റെ തീരങ്ങളില്‍ വസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ തീരത്തേക്ക് എത്തണമെന്നും കാലാവസ്ഥാ നിരീക്ഷ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 29, 30, മെയ്‌ ഒന്ന് തീയതികളില്‍ സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയും ഉണ്ടാകും.

ചുഴലിക്കാറ്റായി രൂപപ്പെടുകയാണെങ്കില്‍ ഇതിനെ ‘ഫാനി’ എന്നാവും വിളിക്കുക.ബംഗ്ലാദേശാണ് ഈ പേരിട്ടത്. ഓഖി ചുഴലിക്കാറ്റിന് പേരിട്ടതും ബംഗ്ലാദേശാണ്. അതേസമയം ശ്രീലങ്കയുടെ തെക്കുകിഴക്ക് വ്യാഴാഴ്ചയോടെ രൂപം കൊള്ളുന്ന ന്യൂനമര്‍ദം തമിഴ്‌നാട് തീരത്ത് ചുഴലിക്കാറ്റായി എത്താന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം മത്സ്യത്തൊഴിലാളികള്‍ 26മുതല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, തമിഴ്‌നാട് തീരത്തും ഈ കാലയളവില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. കടല്‍ പ്രക്ഷുബ്ദമോ അതി പ്രക്ഷുബ്ദമോ ആകാന്‍ സാധ്യതയുള്ളതിനാല്‍ ആഴ കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ 26ന് അതിരാവിലെ 12 മണിക്ക് മുന്‍പ് ഏറ്റവും അടുത്തുള്ള തീരത്ത് എത്തി ചേരണമെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദ്ദേശിക്കുന്നു.

നേരത്തെ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് ദക്ഷിണ ബംഗാള്‍ ഉള്‍ക്കടിലില്‍ തെക്ക് കിഴക്കന്‍ ശ്രീലങ്കയോട് ചേര്‍ന്നുള്ള സമുദ്ര ഭാഗത്ത് നാളെയോട് കൂടി ഒരു ന്യൂനമര്‍ദം (low pressure) രൂപപ്പെടാനും അടുത്ത 36 മണിക്കൂറില്‍ അതൊരു തീവ്ര ന്യൂനമര്‍ദമായി (depression) പരിണമിക്കാനുമുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. ഒരു ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ള ഈ ന്യൂനമര്‍ദം തമിഴ്‌നാട് തീരത്ത് നാശം വിതക്കാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു. ഏപ്രില്‍ 30 നോട് കൂടി തമിഴ്‌നാട് തീരത്ത് പതിക്കാന്‍ സാധ്യതയുള്ള സിസ്റ്റം കേരളത്തിലും കര്‍ണാടക തീരത്തും ശക്തമായ മഴ നല്‍കാനിടയുണ്ട്. ഏപ്രില്‍ 30, മെയ് 1 തീയതികളില്‍ കേരളത്തില്‍ പലയിടത്തും ശക്തമായ മഴക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നു.

മേല്‍ സൂചിപ്പിച്ച സമുദ്ര ഭാഗങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ആ ഭാഗങ്ങളില്‍ മത്സ്യ ബന്ധത്തിന് പോകാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നു. കടലില്‍ മത്സ്യബന്ധനത്തിനായി പോയിട്ടുള്ള മത്സ്യത്തൊഴിലാളികളെ 27-04-2019ന് അതിരാവിലെ 12 മണിയോടെ തിരിച്ചു വിളിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം മത്സ്യത്തൊഴിലാളികള്‍ 26.04.2019 മുതല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, തമിഴ്‌നാട് തീരത്തും ഈ കാലയളവില്‍ മത്സ്യബന്ധനത്തിന് പോകരുത്. കടല്‍ പ്രക്ഷുബ്ദമോ അതി പ്രക്ഷുബ്ദമോ ആകാന്‍ സാധ്യതയുള്ളതിനാല്‍ ആഴ കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ 26 -04-2019ന് അതിരാവിലെ 12 മണിക്ക് മുന്‍പ് തന്നെ ഏറ്റവും അടുത്തുള്ള തീരത്ത് എത്തി ചേരണമെന്ന് നിര്‍ദ്ദേശിക്കുന്നു.