കടല്‍ക്ഷോഭം രൂക്ഷം; ശംഖുമുഖം റോഡ് തകര്‍ച്ചയുടെ വക്കില്‍, വീഡിയോ

തിരുവനന്തപുരം : കാലവര്‍ഷം ശക്തമായി തുടരുന്നതിനാല്‍ സംസ്ഥാനത്ത് കനത്ത ജാഗ്രത. ബുധനാഴ്ചവരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.  തീരദേശമേഖലയില്‍ കടല്‍ക്ഷോഭവും രൂക്ഷമായി.

ശംഖുമുഖം ബീച്ചില്‍ സന്ദര്‍ശകര്‍ക്ക് ജില്ലാ ഭരണകൂടം വിലക്കേര്‍പ്പെടുത്തി. ശക്തമായ കടലാക്രമണത്തെ തുടര്‍ന്ന്‌ വന്‍തോതില്‍ തീരം ഇടിഞ്ഞ സാഹചര്യത്തില്‍ അപകട സാധ്യത കണക്കിലെടുത്താണ് നിര്‍ദേശം.

ബീച്ചിലേക്കു പ്രവേശിക്കുന്ന ഭാഗങ്ങളിലെ അപകടാവസ്ഥയിലുള്ളതും ഭാഗീകമായി തകര്‍ന്ന കല്‍കെട്ടുകളുടെ ഭാഗങ്ങളിലും പ്രത്യേകം സുരക്ഷാ വേലി നിര്‍മ്മിക്കുമെന്ന്‌ കളക്ടര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.