കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം : മലപ്പുറം പരപ്പനങ്ങാടിയില്‍ കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പരപ്പനങ്ങാടി സ്വദേശി മുസമ്മില്‍ ആണ് കടലില്‍ കുളിക്കാനിറങ്ങി അപകടത്തില്‍ പെട്ടത്.

മത്സ്യത്തൊഴിലാളികളും പൊലീസും ഫയര്‍ഫോഴ്സും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.