കഞ്ചാവ് കച്ചവടം ഒരാൾ പിടിയിൽ

എറണാകുളം : കഞ്ചാവ് വില്പന നടത്തിയ ഒരാൾ പിടിയിൽ. പെരുമ്പാവൂർ മേഖലയില്‍ അസം സ്വദേശി ഇസാബ് അലിയാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. രണ്ടു കിലോ കഞ്ചാവും ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു.

ഇയാള്‍ പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും സ്ഥിരമായി കഞ്ചാവെത്തിക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാഴ്ചയോളം ഷാഡോ സംഘം ഇയാളെ രഹസ്യമായി നിരീക്ഷിച്ച്‌ വരികയും മലമുറി എം സി റോഡിന് സമീപം കഞ്ചാവ് കൈമാറുന്നതിന് എത്തിയ ഇയാളെ പിടികൂടുകയുമായിരുന്നു.

ട്രെയിന്‍ മാര്‍ഗം ഒഡീഷയില്‍ നിന്നും കഞ്ചാവ് തൃശൂരിലെത്തിച്ച്‌ അവിടെ നിന്നും വിവിധ സ്ഥലങ്ങളില്‍ പ്രതി നേരിട്ട് കച്ചവടം നടത്തുകയാണ് ചെയ്തിരുന്നതെന്ന് എക്സൈസ് അധികൃതര്‍ വ്യക്തമാക്കി.