‘കങ്കണയെ വെറുക്കുന്നവര്‍ മോഡിയെ വെറുക്കുന്നവരും പാകിസ്താനെ സ്‌നേഹിക്കുന്നവരുമാണ്’; കങ്കണയുടെ സഹോദരി രംഗോലി ചന്ദേല്‍

കങ്കണയെ വിമര്‍ശിക്കുന്നവര്‍ മോദി വിരുദ്ധരും പാകിസ്താന്‍ സ്നേഹികളുമാണെന്ന് ബോളിവുഡ് നടി കങ്കണ റണാവത്തിന്‍റെ സഹോദരിയും മാനേജറുമായ രംഗോലി. ട്വിറ്ററിലൂടെയാണ് കങ്കണയെ വിമര്‍ശിക്കുന്നവര്‍ക്കെതിരേ താരം ആരോപണം ഉന്നയിച്ചത്.

‘കങ്കണയെ വെറുക്കുന്നവര്‍ക്ക് പൊതുവായി ചില സ്വഭാവങ്ങളുണ്ട്. അവരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ അതു വ്യക്തമാകും. അവര്‍ ഒന്നുകില്‍ ഹിന്ദുത്വത്തിനെതിരായി നില്‍ക്കുന്നവരായിരിക്കും, അല്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെറുക്കുന്നവരായിരിക്കും. പാകിസ്താനെ സ്‌നേഹിക്കുന്നവരായിരിക്കും. അക്രമണ സ്വഭാവമുള്ളവരുമായിരിക്കും.’ രംഗോലി ട്വീറ്റ് ചെയ്തു.

മോദിയെ പിന്തുണയ്ക്കുന്നതുകൊണ്ടാണ് കങ്കണയെ ആളുകള്‍ പരസ്യമായി വിമര്‍ശിക്കുന്നത്. കങ്കണയെ വിമര്‍ശിക്കുന്നവര്‍ക്കിടയില്‍ ഈ പ്രത്യേകതയില്ലാത്ത ഒരാളെ കാണിച്ചു തരികയാണെങ്കില്‍ താന്‍ ട്വിറ്റര്‍ അക്കൗണ്ട് അടച്ചുപൂട്ടാമെന്നും രംഗോലി പറയുന്നു.