കങ്കണയെ ബഹിഷ്കരിക്കുമെന്ന് മാധ്യമപ്രവർത്തകർ

ന്യൂഡൽഹി:വാർത്ത സമ്മേളനത്തിനിടയിൽ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകനോട് തട്ടിക്കയറിയ സംഭവത്തിൽ ബോളിവുഡ് താരം കങ്കണ റണൗട്ടിനെ ബഹിഷ്കരിക്കാനൊരുങ്ങി മാധ്യമ പ്രവർത്തകർ.കങ്കണയുടെ പുതിയ ചിത്രമായ ‘ജഡ്ജ്മെന്റൽ ഹെ ക്യായുടെ ‘നിര്‍മാതാവ് ഏകതാ കപൂറിന് അയച്ച കത്തിലൂടെ എന്‍റര്‍ടെയിന്‍മെന്‍റ് ഗില്‍ഡ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്.

ചിത്രത്തിന്റെ ഗാനങ്ങൾ പുറത്തിറക്കുന്ന ചടങ്ങിനിടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.കങ്കണയുടെ ചിത്രമായ മണിവർണികയെ കുറിച്ച് മോശമായ രീതിയിൽ എഴുതിയെന്ന് ആരോപിച്ചാണ് കങ്കണ മാധ്യമ പ്രവർത്തകനോട് മോശമായി പെരുമാറിയത്.സംഭവത്തിൽ കങ്കണ മാപ്പ് പറയാൻ സന്നദ്ധയാകാത്തതിനെ തുടർന്നാണ് എന്റർടൈൻമെന്റ് ഗിൽഡ് ഇത്തരത്തിലൊരു തീരുമാനം എടുക്കുന്നത്.