കക്കൂസ് വൃത്തിയാക്കാനല്ല താന്‍ എംപിയായതെന്ന് പ്രജ്ഞാസിങ് താക്കൂര്‍

ഭോപാല്‍: താന്‍ പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടത് കക്കൂസുകളും അഴുക്കു ചാലുകളും വൃത്തിയാക്കാനല്ലെന്നു മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ഭോപാലില്‍ നിന്നുള്ള ബിജെപി എംപിയുമായ പ്രജ്ഞാസിങ് താക്കൂര്‍. നിങ്ങളുടെ കക്കൂസുകളോ അഴുക്കു ചാലുകളോ വൃത്തിയാക്കലല്ല തന്റെ ജോലി.

അതിനല്ല താന്‍ പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ഞാന്‍ എംപിയായത് എന്തിനാണോ ആ ജോലി സത്യസന്ധമായി നിര്‍വഹിക്കുകയാണ് തന്റെ ലക്ഷ്യം- മധ്യപ്രദേശിലെ സെഹോറില്‍ നടന്ന ബിജെപി യോഗത്തില്‍ എംപി പറഞ്ഞു. പ്രജ്ഞാസിങിന്റെ പ്രസ്താവനക്കെതിരേ കോണ്‍ഗ്രസ് രംഗത്തെത്തി.

ജനാധിപത്യത്തെ പരിഹസിക്കുന്നതാണ് പ്രജ്ഞാസിങിന്റെ പ്രസ്താവനയെന്നു സംസ്ഥാന കോണ്‍ഗ്രസ് വക്താവ് പ്രതികരിച്ചു. മോദി ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെ തികഞ്ഞ രാജ്യസ്‌നേഹിയായിരുന്നു എന്നതടക്കം നിരവധി തവണ വിവാദ പ്രസ്താവനകള്‍ നടത്തിയ വ്യക്തിയാണ് പ്രജ്ഞാസിങ് താക്കൂര്‍.