ഓ​ഹ​രി വി​പ​ണി​യി​ല്‍ ഇ​ന്ന് നേ​ട്ട​ത്തോ​ടെ തു​ട​ക്കം

മും​ബൈ: ഓ​ഹ​രി വി​പ​ണി​യി​ല്‍ ഇ​ന്ന് നേ​ട്ട​ത്തോ​ടെ തു​ട​ക്കം. സെ​ന്‍​സെ​ക്‌​സ് 96 പോ​യി​ന്‍റ് ഉ​യ​ര്‍​ന്ന് 35238ലും ​ദേ​ശീ​യ ഓ​ഹ​രി സൂ​ചി​ക​യാ​യ നി​ഫ്റ്റി 18 പോ​യി​ന്‍റ് നേ​ട്ട​ത്തി​ല്‍ 10594ലു​മാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. നി​ല​വി​ല്‍ ബി​എ​സ്‌ഇ​യി​ലെ 689 കമ്പനി
ക​ളു​ടെ ഓ​ഹ​രി​ക​ള്‍ നേ​ട്ട​ത്തി​ലും 611 ഓ​ഹ​രി​ക​ള്‍ ന​ഷ്ട​ത്തി​ലു​മാ​ണ്.

ആ​ക്‌​സി​സ് ബാ​ങ്ക്, റി​ല​യ​ന്‍​സ്, മാ​രു​തി സു​സു​കി, ബ​ജാ​ജ് ഓ​ട്ടോ, ടെ​ക് മ​ഹീ​ന്ദ്ര, വി​പ്രോ, ഹീ​റോ മോ​ട്ടോ​ര്‍​കോ​ര്‍​പ് തു​ട​ങ്ങി​യ നേ​ട്ട​ത്തി​ലാ​ണ്. അ​തേ​സ​മ​യം, ഒ​എ​ന്‍​ജി​സി, ടാ​റ്റ സ്റ്റീ​ല്‍, ഐ​സി​ഐ​സി​ഐ ബാ​ങ്ക്, ഭാ​ര​തി എ​യ​ര്‍​ടെ​ല്‍, എ​സ്ബി​ഐ, വേ​ദാ​ന്ത തു​ട​ങ്ങി​യ​വ ന​ഷ്ടം നേ​രി​ടു​ക​യാ​ണ്.