ഓഹരി സൂചികകള്‍ നേട്ടത്തില്‍

മുംബൈ: തുടര്‍ച്ചയായി ആറുദിവസത്തെ നഷ്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 318.48 പോയന്റ് ഉയര്‍ന്ന് 33,351.57ലും നിഫ്റ്റി 88.45 പോയന്റ് നേട്ടത്തില്‍ 10,242.65ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1202 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1511 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

എസ്ബിഐ, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, എച്ച്ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക്, ലുപിന്‍, ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, മാരുതി സുസുകി, എച്ച്സിഎല്‍ ടെക് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ടിസിഎസ്, ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, ഐടിസി, സിപ്ല, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

ട്രംപിന്റെ ലോഹ ഇറക്കുമതി ചുങ്കത്തില്‍നിന്ന് ചില പ്രധാന രാജ്യങ്ങളെ ഒഴിവാക്കാനുള്ള തീരുമാനം പുറത്തുവന്നതിനെ തുടര്‍ന്നാണ് ഓഹരി സൂചികകള്‍ നേട്ടത്തിലായത്.