ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു


മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. 111.20 പോയന്റ് നഷ്ടത്തില്‍ സെന്‍സെക്സ് 36,050.44 ലിലും നിഫ്റ്റി 16.35 പോയന്റ് താഴ്ന്ന് 11,069.65 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1145 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1702 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. തകര്‍ച്ചയില്‍ പൊതുമേഖല ബാങ്കുകളാണ് മുന്നില്‍.

ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, വേദാന്ത, എച്ച്ഡിഎഫ്സി ബാങ്ക്, സിപ്ല, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്സ്, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍, എസ്ബിഐ, ഹീറോ മോട്ടോര്‍ കോര്‍പ്, സണ്‍ ഫാര്‍മ, ഒഎന്‍ജിസി, ലുപിന്‍, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി, ഐടിസി, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.