ഓഹരി വിപണിയിൽ ഇടിവ്

മുംബൈ:ഓഹരി വിപണി കനത്ത നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു . ഓഹരി വിപണി കനത്ത നഷ്ടത്തില്‍ സെന്‍സെക്സ് 422 പോയന്റ് താഴ്ന്ന് 39,101.49-ലും നിഫ്റ്റി 124 പോയന്റ് നഷ്ടത്തില്‍ 11682.20- എന്ന നിലയിലുമാണ് വ്യാപാരം ആരംഭിച്ചത്.

ഹീറോ മോട്ടോകോര്‍പ്, ലാര്‍സെന്‍, ഐഒസി, ഒഎന്‍ജിസി, മാരുതി സുസുകി തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ക്കാണ് കനത്ത ഇടിവ് ഉണ്ടായത്.

436 കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലും 1410 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 80 എണ്ണം മാറ്റമില്ലാതെയുമാണ് വ്യാപാരം തുടങ്ങിയത്‌.ബഡ്ജറ്റിന്റെ എഫക്ട് ആയിട്ടാണ് ഇടിവ് അനുഭവപ്പെട്ടത് എന്നാണ് വിലയിരുത്തുന്നത്.