ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു

മുംബൈ: ഓഹരി വിപണിയില്‍ ഇന്നും നഷ്ടത്തോടെ തുടക്കം. ബജറ്റിനു ശേഷമുള്ള രണ്ടാമത്തെ വ്യാപാര ദിനവും നഷ്ടം തുടരുകയാണ്. സെന്‍സെക്‌സ് ഒരു ഘട്ടത്തില്‍ 1500 പോയിന്റ് വരെ ഇടിഞ്ഞു. എന്നാല്‍ വൈകാതെ തിരിച്ചുകയറി സെന്‍സെക്‌സ് 200 പോയിന്റ് നഷ്ടത്തിലും നിഫ്റ്റി 66.8 പോയിന്റ് ഇടിഞ്ഞ് 11491.80 എന്ന നിലയിലുമാണ് വ്യാപാരം തുടരുന്നത്.

മുംബൈ ഓഹരി വിപണിയില്‍ രജിസ്റ്റര്‍ ചെയ്ത 1878 കമ്ബനികളില്‍ 814 കമ്ബനികളുടെ ഓഹരികള്‍ ലാഭത്തിലും 989 കമ്ബനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്. യെസ് ബാങ്ക്, ഐഒസി, സണ്‍ ഫാര്‍മ, സിപ്ല, പവര്‍ ഗ്രിഡ് കോര്‍പ് എന്നീ കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലും ടൈറ്റാന്‍ കമ്ബനി, യുപിഎല്‍, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി, ടിസിഎസ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.