ഓഹരി വിപണിയില്‍ ഉണര്‍വ്; സെന്‍സെക്സ് 150 പോയന്റ് നേട്ടത്തില്‍

മുംബൈ: കേന്ദ്ര ബജറ്റിനു ശേഷം നഷ്ടത്തിലായിരുന്ന ഓഹരി വിപണിയില്‍ ഉണര്‍വ്. സെന്‍സെക്സില്‍ 150 പോയന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയും നേട്ടത്തിലാണ്. മെറ്റല്‍, ഫാര്‍മ വിപണികളിലുണ്ടായ പോസിറ്റീവ് ട്രെന്റിലാണ് നേട്ടമുണ്ടായത്.

വ്യാപാരം തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സെന്‍സെക്സ് 151 പോയന്റ് ഉയര്‍ന്ന് 38,708.74 എന്ന നിലയിലും നിഫ്റ്റി 47.5 പോയന്റ് ഉയര്‍ന്ന് 11,546.35 എന്ന നിലയിലുമാണ് വ്യാപാരം നടക്കുന്നത്.

ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഡോ.റെഡ്ഡീസ് ലാബ്, ഗെയ്ല്‍, സീ എന്റര്‍ടെയ്ന്‍മെന്റ്, ഇന്‍ഡസിന്‍ഡ് ബാങ്ക് എന്നിവയുടെ ഓഹരികള്‍ ലാഭത്തിലും ബജാജ് ഓട്ടോ, ടൈറ്റാന്‍ കമ്പനി, ടെക് മഹീന്ദ്ര, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.