ഓഹരിയില്‍ മൂലധന നേട്ടനികുതിയുടെ ആഘാതം തുടരുന്നു

മുംബൈ: ബജറ്റിന്റെ ആഘാതം ഓഹരി വിപണിയില്‍ മാറ്റമില്ലാതെ തുടരുന്നു. സെന്‍സെക്‌സ് 527.75 പോയിന്റ് താഴ്ന്ന് 34,539 ആയി. നിഫ്റ്റിയില്‍ 166 പോയന്റ് താഴ്?ന്ന് 10,594ലാണ് തുടരുന്നത്. ബജറ്റില്‍ (എല്‍ടിസിജി ടാക്‌സ്) മൂലധന നേട്ടനികുതിയെ തിരിച്ച് കൊണ്ടുവന്നതാണ് വിപണിയെ ബാധിച്ചത്. കൂടാതെ ആഗോള വിപണിയിലെ നഷ്ടവും ബാധിച്ചു.

വിപ്രോ, ടാറ്റാ മോേട്ടാര്‍സ്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എച്ച്.സി.എല്‍ എന്നിവരുടെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍, ആക്‌സിസ് ബാങ്ക്, ടാറ്റാ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോര്‍പ്പ്, റിലയന്‍സ്, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ, എന്നിവരുടെ ഓഹരികള്‍ നഷ്ടത്തിലാണ്.