ഓസീസിനെതിരെ ഇന്ത്യക്ക് നാളെ ഫൈനല്‍; അഞ്ചാം ഏകദിനത്തിനുള്ള സാധ്യതാ ടീം

ഓസ്ട്രേലിയക്കെതിരെ ഇനിയൊരു തോല്‍വി കൂടി താങ്ങാനുള്ള കരുത്ത് വിരാട് കോലിക്കും സംഘത്തിനും ഇല്ല. അതുകൊണ്ടുതന്നെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്ബരയിലെ അവസാന മത്സരത്തിന് നാളെ ദില്ലി ഫിറോസ്ഷാ കോട്‌ലാ മൈതാനത്ത് ഇറങ്ങുമ്ബോള്‍ ഇതുവരെ പരീക്ഷണങ്ങള്‍ നടത്തിയ ടീമിന് അത് യഥാര്‍ത്ഥ പരീക്ഷണമാകുന്നു. ലോകകപ്പിന് മുമ്ബ് ഇനി പരീക്ഷണങ്ങള്‍ക്ക് അവസരമില്ലാത്തതിനാല്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല. അവസാന ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

ഓപ്പണിംഗില്‍ ഫോമിലേക്ക് തിരിച്ചെത്തിയ ശീഖര്‍ ധവാന്‍ രോഹിത് ശര്‍മ സഖ്യം തന്നെയാവും ഇന്ത്യയുടെ കരുത്ത്. ധവാനും രോഹിത്തും ഫോമിലേക്ക് മടങ്ങിയെത്തിയത് ഇന്ത്യക്ക് ആശ്വാസം പകരുന്ന കാര്യമാണ്. വണ്‍ ഡൗണായി കഴിഞ്ഞ മത്സരത്തിലേതുപോലെ കെ എല്‍ രാഹുലിന് ഒരവസരം കൂടി ലഭിച്ചേക്കും. രാഹുല്‍ തുടരുമ്ബോള്‍ അംബാട്ടി റായിഡു ഒരിക്കല്‍ കൂടി പുറത്തിരിക്കേണ്ടിവരും. നാലാം നമ്ബറില്‍ ക്യാപ്റ്റന്‍ വിരാട് കോലി തന്നെ എത്തും.

ഋഷഭ് പന്ത് ആവും അഞ്ചാം നമ്ബറില്‍. കേദാര്‍ ജാദവ് ആറാം നമ്ബറില്‍ ഇറങ്ങുമ്ബോള്‍ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍ ഏഴാമതായി ക്രീസിലെത്തും. മൊഹാലിയെ അപേക്ഷിച്ച്‌ ഫിറോസ്ഷാ കോട്ല സ്പിന്നര്‍മാരെ തുണക്കുമെന്നതിനാല്‍ എട്ടാമതായി രവീന്ദ്ര ജഡേജയോ യുസ്‌വേന്ദ്ര ചാഹലോ എത്തും. കുല്‍ദീപ് യാദവും ജസ്പ്രീത് ബുംറയും തുടരുമ്ബോള്‍ ഭുവനേശ്വര്‍ കുമാറിന് പകരം മപഹമ്മദ് ഷമി മടങ്ങിയെത്താനുള്ള സാധ്യതയും നിലനിനില്‍ക്കുന്നു.