ഓഷ്യൻ പുഡ്ഡിംഗ്

ഫാസില മുസ്തഫ

സ്റ്റെപ്പ് -1

ചേരുവകൾ

1. പാൽ – 3 കപ്പ്‌
2. ചൈനഗ്രാസ് – 10 ഗ്രാം
3. മിൽക്ക്മെയ്ഡ് – 1 ടിൻ
4. ഇളനീർ – ഒന്ന്

തയ്യാറാക്കുന്ന വിധം

പാൽ തിളപ്പിക്കുക. അതിലേക്ക് ചൈനാഗ്രാസ് ഒരു ഗ്ലാസ്‌ വെള്ളത്തിൽ ഉരുക്കി അരിച്ചു ചേർക്കുക. അതിന് ശേഷം മിൽക്ക്മെയ്ഡ് ചേർക്കുക. ശേഷം അടുപ്പിൽ നിന്ന് ഇറക്കി ചെറുതായി തണുക്കാൻ അനുവദിക്കുക.

ഇളനീർ ഒരു ഗ്ലാസ്‌ വെള്ളത്തിൽ ജ്യൂസ് അടിച്ചു തണുത്ത പാൽ മിശ്രിതത്തിലേക്ക് ഇളക്കി യോജിപ്പിക്കുക. ഇത് സെറ്റ് ആകാൻ വെക്കുക.

സ്റ്റെപ്പ് -2

1 .ഇളനീർ വെള്ളം -മൂന്ന് കപ്പ്
2 .ചൈനാഗ്രാസ്സ് -6 ഗ്രാം
3 .പഞ്ചസാര -ആവശ്യത്തിന്
4 .ഫുഡ് കളർ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഇളനീർ വെള്ളം തിളപ്പിക്കുക ആവശ്യത്തിന് പഞ്ചസാര ചേർത്ത് ഇളക്കി ചൈനാഗ്രാസ്സ് ഒരുഗ്ലാസ്സ് വെള്ളത്തിൽ അലിയിച്ചു അരിച്ചു ഇതിലേക്കു ചേർത്ത് ഇറക്കി നന്നായി ഇളക്കി തണുപ്പിച്ചു കളർ ചേർത്ത് സെറ്റായ ഇളനീർ പുഡിങ് മുകളിൽ ഒഴിച്ച് വീണ്ടും സെറ്റ് ആവാൻ വെക്കുക.