ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപിയുടെ ഓപ്പറേഷൻ താമരയ്ക്ക് തെളിവായി ഓഡിയോ ക്ലിപ്പുകൾ, മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പുറത്തുവിട്ടു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യെഡിയൂരപ്പയും ജെ.ഡി.എസ് എംഎല്‍എ നഗന്‍ ഗൗഡയുടെ മകനുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് മുഖ്യമന്ത്രി പുറത്ത് വിട്ടത്.

ഇതിനിടെ കര്‍ണാടകയില്‍ നാല് എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിപ്പ് ലംഘിച്ചവരെ കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്നാണ് ആവശ്യം. രമേഷ് ജർക്കിഹോളി, ബി.നാഗേന്ദ്ര, കെ.മഹേഷ്‌, ഉമേഷ്‌ ജാദവ് എന്നിവർക്കെതിരെയാണ് നടപടി. നിയമസഭ കക്ഷി യോഗത്തിലും ബജറ്റ് സമ്മേളനത്തിലും ഇവര്‍ പങ്കെടുത്തിരുന്നില്ല. സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു.