
ചണ്ഡീഗഡ്: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യയും കോണ്‍ഗ്രസ് എം.പിയുമായ പ്രണീത് കൗറിന് നഷ്ടമായത് 23 ലക്ഷം രൂപ. തട്ടിപ്പ് നടത്തിയ ആളെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇയാളില്‍ നിന്ന് തട്ടിയെടുത്ത പണം കണ്ടെത്തിയതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഡല്‍ഹിയില്‍ പാര്‍ലമെന്റ് സമ്മേളനത്തിനിടെയാണ് സംഭവം. എസ്.ബി.ഐ മാനേജര്‍ എന്നവകാശപ്പെട്ടാണ് ഇയാള്‍ പ്രണീത് കൗറിനെ വിളിച്ചത്. ബാങ്ക് അക്കൗണ്ട് നമ്ബറും എ.ടി.എം പിന് നമ്ബറും ഒ.ടി.പി സന്ദേശവും ചോദിച്ച ഇയാള്‍ക്ക് ഇവയെല്ലാം പ്രണീത് കൗര്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് ഫോണില്‍ മെസേജ് വന്നപ്പോഴാണ് 23 ലക്ഷം നഷ്ടപ്പെട്ട കാര്യം മനസിലാകുന്നത്.ഉടന്‍തന്നെ കൗര്‍ സൈബര്‍ സെല്ലില്‍ വിവരമറിയിച്ചു.
ഫോണ്‍ നമ്ബര്‍ വെച്ച് നടത്തിയ പരിശോധനയില്‍ ഇയാളെ റാഞ്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.