ഒ​പെ​ക്കി​ല്‍​ നിന്ന്‌ പിന്മാറുകയാണെന്ന് ഖത്തര്‍

ദോ​ഹ: ഖ​ത്ത​ര്‍ എ​ണ്ണ ക​യ​റ്റു​മ​തി രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഒ​പെ​ക്കി​ല്‍​നി​ന്നു പി​ന്മാ​റു​ന്നു. 2019 ജ​നു​വ​രി​യി​ല്‍ ഒ​പെ​ക്കി​ല്‍​നി​ന്നു പി​ന്മാ​റു​മെ​ന്ന് ഖ​ത്ത​ര്‍ പെ​ട്രോ​ളി​യം മ​ന്ത്രി സാ​ദ് അ​ല്‍ കാ​ബി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

600,000 ബാ​ര​ല്‍ എ​ണ്ണ​യാ​ണ് ഖ​ത്ത​ര്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. 1961ല്‍ ​ആ​ണ് ഖ​ത്ത​ര്‍ ഒ​പെ​ക്കി​ല്‍ അം​ഗ​മാ​യ​ത്. ലോ​ക​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ദ്ര​വ രൂ​പ​ത്തി​ലു​ള്ള പ്ര​കൃ​തി വാ​ത​കം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന രാ​ജ്യം കൂ​ടി​യാ​ണ് ഖ​ത്ത​ര്‍.

സൗ​ദി അ​റേ​ബ്യ, യു​എ​ഇ അ​ട​ക്ക​മു​ള്ള ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ള്‍ ഖ​ത്ത​റി​നു​മേ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധം നി​ല​നി​ല്‍​ക്കു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ തീ​രു​മാ​നം. എ​ണ്ണ വി​ത​ര​ണ​ക്കാ​രാ​യ പ​തി​ന​ഞ്ചോ​ളം രാ​ജ്യ​ങ്ങ​ളാ​ണ് ഒ​പെ​ക്ക് കൂ​ട്ടാ​യ്മ​യി​ലു​ള്ള​ത്. ഡി​സം​ബ​ര്‍ ഒ​ന്പ​തി​ന് ഒ​പെ​ക്ക് രാ​ജ്യ​ങ്ങ​ളു​ടെ യോ​ഗം ന​ട​ക്കു​ന്നു​ണ്ട്. ഈ ​യോ​ഗ​ത്തി​ല്‍ ഖ​ത്ത​ര്‍ ഒൗ​ദ്യോ​ഗി​ക തീ​രു​ന​മെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന.