ഒറ്റ വിക്ഷേപണം, 60 ഉപഗ്രഹങ്ങൾ, എലോൺ മസ്ക് ചരിത്രം സൃഷ്ടിക്കുന്നു

ബ്രോഡ്ബാൻഡ് സാങ്കേതികവിദ്യയിൽ വലിയൊരു കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കി എലോൺ മസ്‌കിന്റെ സ്‌പേസ് എക്സ് ബുധാനാഴ്‌ച്ച ഒറ്റ വിക്ഷേപണത്തിൽ 60 ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് വിന്യസിച്ചു.

ബുധനാഴ്ച്ച രാത്രി അമേരിക്കൻ സമയം 10.30നാണ് സ്‌പേസ് എക്സ് നിർമ്മിച്ച ഫാൽക്കൺ 9 അഗ്നിതതൂവൽ പൊഴിച്ച് ബഹിരാകാശത്തേക്ക് പറന്നുയർന്നത്. ഒരുമണിക്കൂറിനുള്ളിൽ റോക്കറ്റിൽ നിന്ന് ഉപഗ്രഹങ്ങൾ നിശ്ചിതസ്ഥാനങ്ങളിൽ ഒന്നിന് പുറകെ ഒന്നായി വിന്യസിക്കപ്പെട്ടു. 

ഇതോടെ മസ്‌ക് ഏറെക്കാലമായി സ്വപ്നം കാണുന്ന നവീന ഇന്റർനെറ്റ് ശ്രുംഖലയുടെ ആദ്യത്തെ 60 കണ്ണികളായി. “പതിയെ  ശ്രുംഖലയുടെ ഭാഗമായ ഉപഗ്രഹങ്ങൾ ആകാശവിതാനത്തിൽ ഒരു മേശമേൽ ചീട്ടുകെട്ട് പരത്തിവയ്ക്കും പോലെ വിന്യസിക്കപ്പെടും,” വിക്ഷേപണം കഴിഞ്ഞ് അല്പസമയം കഴിഞ്ഞപ്പോൾ മസ്ക് ട്വീറ്റ് ചെയ്തു.  

ആമസോണും സോഫ്റ്റ്ബാങ്കും എത്താൻ ശ്രമിക്കുന്ന ഉയരങ്ങളിലേക്കാണ് മസ്‌ക് ഒരു കുതിച്ചുചാട്ടം നടത്തിയിരിക്കുന്നത്. ‘സ്‌റ്റാർലിങ്ക്’ എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള പദ്ധതി പൂർത്തിയാകുന്നതോടെ ലോകത്തെ വലിയൊരു ഭാഗം ജനങ്ങൾക്ക് ഇന്റർനെറ്റ് ചുരുങ്ങിയ ചിലവിൽ ലഭ്യമാകും എന്നാണ് മസ്‌ക് അവകാശപ്പെടുന്നത്.

പത്ത് ബില്യൺ അമേരിക്കൻ ഡോളറാണ് പദ്ധതിഥിക്ക് ചിലവ് കണക്കാക്കുന്നത്.