‘ഒറ്റപ്പെട്ട സംഭവക്കാരില്‍നിന്ന് ഈ നാട് നമുക്ക് രക്ഷിക്കേണ്ടേ?’;സര്‍ക്കാരിനെ വിമര്‍ശിച്ച്‌ ജേക്കബ് തോമസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമര്‍ശിച്ച്‌ ഡോ. ജേക്കബ് തോമസ് ഐ പി എസ്. വടകര ലോക്‌സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിനെതിരെയുണ്ടായ ആക്രമണത്തെ മുഖ്യമന്ത്രി ഒറ്റപ്പെട്ട സംഭവമെന്ന് വിശേഷിപ്പിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ഈ പരാമര്‍ത്തെ വിമര്‍ശിച്ചാണ് ജേക്കബ് തോമസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. ‘ഒറ്റപ്പെട്ട സംഭവങ്ങളുടെ പരമ്പര പുരോഗമിക്കുന്നുണ്ടല്ലോ. ഒറ്റപ്പെട്ട സംഭവക്കാരില്‍നിന്ന് ഈ നാട് നമുക്ക് രക്ഷിക്കേണ്ടേ’ എന്ന് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ജേക്കബ് തോമസ് ചോദിക്കുന്നു.

ഡോ.ജേക്കബ് തോമസ് ഐ പി എസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്: