ഒരു മാമ്പഴക്കാലം

ജയരാജൻ കൂട്ടായി

എല്ലാവർക്കും എല്ലാ കാലങ്ങളിലും ഓർത്തിരിക്കുവാൻ പല അനുഭവങ്ങളും ഉണ്ടാകും. അങ്ങിനെയുള്ള മനോഹരമായ ഓർമ്മകളിലൊന്നാണ് മാമ്പഴക്കാല ത്തിൻറെ ഓർമ്മകളും. അനുഭവിച്ചവർ ഒരിക്കലും മറക്കാൻ സാധ്യതയില്ലാ ത്തത്രയും മധുരമാണ് മാമ്പഴക്കാലത്തിൻറെ ഓർമ്മകളും. ഇന്ന് നാട്ടിൻപുറങ്ങ ളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നുമെല്ലാം മാവും, പ്ലാവും, മരങ്ങളുമെല്ലാം മുറി ച്ചു മാറ്റപെടുകയാൽ മാമ്പഴക്കാലമെന്ന പേരിനു പ്രസക്തിയുമില്ല. കമ്പോളങ്ങളിൽ പലപ്പോഴും പന്ത്രണ്ടു മാസ്സങ്ങളിലും മാമ്പഴം കിട്ടാനുമുണ്ട്. സീസൺ കഴി ഞ്ഞാൽ വില അൽപ്പം കൂടുതലായിരിക്കുമെന്ന് മാത്രം.

Image result for mango season

വീണ്ടുമൊരു മാമ്പഴക്കാലം, കേരളത്തോടൊപ്പം ഇന്ത്യയിലും, ലോകത്തിൻെ പല ഭാഗങ്ങളിലും ഇപ്പോൾ മാമ്പഴക്കാലമാണ്. ഫിബ്രവരി മുതൽ ജൂണ്‍ പകു തി വരെയുള്ള സമയമാണ് മാമ്പഴക്കാലം. മഴ കനക്കുന്നതോടെ മാമ്പഴക്കാലം അവസ്സാനിക്കുന്നു. മാമ്പഴക്കാലത്തിൻറെ മധുരിക്കുന്ന ഓർമ്മകൾ അനുഭ വിക്കാത്തവർ കേരള ത്തിൽ ചുരുക്കമായിരിക്കും. പറമ്പ് നിറയെ മാവും, മാ വ് നിറയെ മാമ്പഴവുമുണ്ടായിരുന്ന ഒരു കാലം നമുക്കും ഉണ്ടായിരുന്നു. കൂട്ട് കുടുംബമായി താമസ്സി ക്കുന്നതിനാൽ ഒരു പറമ്പിൽ കൂടിയാൽ ഒരു വീടുണ്ടാ വും, ബാക്കിയുള്ള സ്ഥലങ്ങളിലെല്ലാം, മാവ്, പ്ലാവ്, തെങ്ങ്, കവുങ്ങ്, മറ്റു പല തരം മരങ്ങളായിരുന്നു അത് കൊണ്ട് തന്നെ മാമ്പഴം, ചക്കപ്പഴം, മറ്റു പലതരം പഴങ്ങൾ നമുക്ക് സുലഭ മായിരുന്നു.

Related image

കൂട്ടുകുടുംബത്തിൽ നിന്നും അണുകുടും ബത്തിലേക്ക് മാറിയപ്പോൾ ഒരേ പറ മ്പിൽ മൂന്നും, നാലും വീടുകൾ വരുകയും സ്ഥല പരിമിതിയാൽ മറ്റു വഴിയില്ലാ തെ മരങ്ങളെല്ലാം മുറിച്ചു മാറ്റപ്പെടുക യും ചെയ്തു.അപ്പൂപ്പനമ്മൂമ്മമാർക്ക് ഒരു പഴം ചൊല്ലുണ്ടായിരുന്നു.” എൻറെ അവസ്ഥ മാങ്ങാ തീർന്ന മാവുപോലെ യായി” യെന്നു. വയസ്സും, പ്രായത്തിൻറെ അവശതക ളും കൊണ്ട് കഷ്ടപ്പെടു മ്പോൾ ആവശ്യമായ പരിചരണം ലഭിക്കുന്നില്ലെന്നും, അവഗണിക്കപ്പെടുന്നെ ന്നുമുള്ള തോന്നലിൽ നിന്നുണ്ടാ യതായിരിക്കാം ഈ പഴം ചൊല്ല്. മാങ്ങയു ള്ളപ്പോൾ മാവിൻ ചുവട് കുട്ടികളു ടെ ബഹളവും, ആരവവുമായി സദാ സമ യവും ഉണർന്നിരിക്കും, എന്നാൽ മാ ങ്ങ തീരുമ്പോഴേക്കും കുട്ടികളാരും മാവി ൻറെ പരിസ്സരങ്ങളിൽ പോകുകയുമില്ല, തീർത്തും വിജനമായി അനാഥത്വം മാ വിനേയും ബാധിക്കുന്നു.

മാമ്പഴം തീർന്ന് കഴിഞ്ഞാൽ ഇലകളെല്ലാം കൊഴിഞ്ഞു പോകും , കാഴ്ചയിൽ ക്ഷീണിച്ചും, അവശനിലയിൽ കാണുന്നതോടൊപ്പം, ആരും തിരിഞ്ഞു നോക്കാ തെ അനാഥമാകുന്ന അവസ്ഥയിലുമായിത്തീരുന്നു മാവിൻ ചുവട്, അതാണ്‌ ചൊല്ലിനു ആധാരം. മാവ് പൂത്തു കഴിഞ്ഞാൽ കണ്ണി മാങ്ങയുണ്ടാവുന്നത് മു തൽ മാവിൻ ചുവട്ടിൽ കുട്ടികളുടെ ബഹളമായിരിക്കും. ഉണ്ണി മാങ്ങ (കണ്ണി മാ ങ്ങ) എല്ലാവരും ചേർന്ന് മൽസ്സരിച്ചു കഴിക്കും. പകുതി മൂപ്പാകുമ്പോൾ ഉപ്പും ചേർത്താണ് നല്ല പുളിയുള്ള മാങ്ങ കടിച്ചു തിന്നുക. പു ളിമാങ്ങ തിന്നാൽ പ ല്ലും പുളിക്കും, പലപ്പോഴും മറ്റു ഭക്ഷണങ്ങൾ ചവച്ചരച്ചു കഴിക്കുക ദുഷ്കര മാകും.

Image result for mango season in kerala

ഓല വീടുകളായിരുന്ന അക്കാലത്ത് മിക്ക വീടുകളിലും പുര കെട്ടാനുള്ള ഓല മടഞ്ഞു “പറം വയ്ക്കും” മടഞ്ഞെടുത്ത ഓല അട്ടിയായി ഉള്ളിൽ വെള്ളം ഇറ ങ്ങാത്ത വിധത്തിൽ അട്ടി വയ്ക്കും, നാലു ഭാഗത്തും ചതുരാകൃതിയിൽ നാല് ക ല്ലിൻ കഷണങ്ങൾ വച്ചു, കല്ലിനു മുകളിൽ കഴുക്കോലും, മറ്റു മരത്തടികളും വ ച്ചു മടഞ്ഞെടുത്ത ഓല സൂക്ഷിക്കും. കണ്ണി മാങ്ങയുമായി കുട്ടികൾ ഓലപ്പറത്തി ൻറെ പിറകിൽ ഒത്തു കൂടും. അവി ടെ ഒരു കളി വീടുമുണ്ടാക്കും, മൂന്നു മണ്‍ ക ട്ടകളെടുത്ത് അടുപ്പുണ്ടാക്കും, ചിരട്ടകളിൽ മണൽ ചോറ് നിറച്ചു അടുപ്പിൽ വ ച്ചു കല്ലുമ്മക്കാ തൊണ്ടു കൊണ്ട് ഇളക്കും, ഇടയ്ക്കിടെ വേവ് നോക്കും, പാക മായാൽ ഇലകളിൽ മണൽ ചോറും കറികളും വിളമ്പും, കൂട്ടത്തിൽ പച്ചമാങ്ങ യും ഉപ്പും, ചുട്ട ചക്കക്കുരുവും വിളമ്പും. ഇലയിൽ നിന്നും മാങ്ങയും ഉപ്പും ച ക്കക്കുരുവും മാത്രം കഴിക്കും, കണ്ണി മാങ്ങ തീരുമ്പോൾ പഴ മാങ്ങയുമായി സ്കൂൾ തുറക്കുന്ന ജൂൺ ഒന്ന് വരേയും തുടരുന്ന മനോഹരമാ യ കുട്ടി കുടുംബ ങ്ങൾക്ക് ഓലപ്പറം സാക്ഷ്യം വഹിക്കും.

Image result for mango season in kerala

മാമ്പഴ കാലങ്ങളിൽ മാങ്ങ കൊണ്ട് പല തരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കും, മാമ്പൂവ് ചേർത്ത ചമ്മന്തിയിൽ തുടങ്ങി, ഉപ്പു മാങ്ങ, കടു മാങ്ങാ, പഴുത്ത മാ ങ്ങാ കറി, മാങ്ങാ ചേർത്ത മീൻ കറി, ചക്ക ക്കുരു മാങ്ങാ കറി അങ്ങിനെ പല തരം. ഉപ്പിലിട്ടു സൂക്ഷിക്കുന്ന മാങ്ങാ കർക്കടകത്തിലെ പഞ്ഞക്കാലം മുതൽ പി റ്റേ വർഷം വരേ വീടുകളിൽ ഉപയോഗിക്കും, ഒരു വർഷം വരേ കേടാവാതേ യും ഇരിക്കും. മിഥുനം, കർക്കടകമാസ്സങ്ങളിൽ തൊഴിൽ കിട്ടുക വിഷമമായി രുന്നു. കൂട്ടത്തിൽ മഴയും കനക്കുമ്പോൾ പല വീടുകളിലും പട്ടിണിയായിരി ക്കും, ഉപ്പു മാങ്ങയുടെ ചാറും കൂട്ടി കഞ്ഞി യോ, ചോറോ കഴിക്കും. പലപ്പോ ഴും ചക്ക പുഴുക്കും, ഉപ്പു മാങ്ങയും കഞ്ഞിയുമായിരിക്കും. കുടുംബം പുലർ ത്താൻ പെടാപ്പാടു പെടുമ്പോൾ ചക്കയും, മാങ്ങയും പല കുടുംബങ്ങളിലും പ ട്ടിണി മറ്റുമായിരുന്നു. മാങ്ങ സുലഭമാകുന്ന സ മയത്ത് കുറെ ഉണക്കി സൂക്ഷി ക്കും, മഴക്കാലത്ത് മീൻ കറിയിൽ ചേർക്കും, അല്ലെങ്കിൽ ഉണക്ക മാങ്ങ ചമന്തി യുണ്ടാക്കും.

Image result for manga chammanthi

ഏപ്രിൽ പകുതിയാകുമ്പോഴേക്കും മാങ്ങ പഴുക്കാൻ തുടങ്ങും, ഇടിയോടും കാ റ്റോടും കൂടിയ വേനൽ മഴയും തുടങ്ങും. കാറ്റിൽ നൂറു കണക്കിൽ മാമ്പഴം താ ഴേക്ക് വീഴും, ഇടിയും, മഴയും വക വെക്കാതെ വലിയ തുണി സഞ്ചിയുമായി പറമ്പുകളിലുള്ള മാവിൻ ചുവട്ടിലേക്ക്‌ ഓടും, അൽപ്പം താമസ്സിച്ചു പോയാൽ മറ്റു കുട്ടികൾ എല്ലാം പെറുക്കിയെടുത്ത് കൊണ്ട് പോകും. സഞ്ചിയിൽ മാങ്ങ നിറഞ്ഞു കഴിഞ്ഞാൽ മഴ വക വെക്കാതെ മാവിൻ ചുവട്ടിൽ ഇരുന്നു കൊണ്ട് തന്നെ രണ്ടു, മൂന്നു മാങ്ങകൾ കടിച്ചു തിന്നും. ചിലപ്പോൾ പകുതി തിന്നു കഴിയു മ്പോഴാവും മാങ്ങയിൽ പുഴുവിനെ കാണുക, കടിച്ചെടുത്ത കഷണം തുപ്പുക യും, ബാക്കി വലിച്ചെറിയുകയും ചെയ്യും, പിന്നെ വായ കഴുകും, എന്നാലും രണ്ടു മൂന്നു പുഴുക്കളെങ്കിലും അറിയാതെ വയറ്റിലെത്തും.

Related image

എനിക്ക് മൂന്നു പറമ്പുകളാണ് മാങ്ങ പെറുക്കാൻ ഉണ്ടായിരുന്നത്, ഒന്ന് തറവാടായ വാച്ചാക്കൽ, പിന്നെയൊന്ന് അമ്മയുടെ സ്വന്തം സ്ഥലമായ വാച്ചാക്കൽ കി ഴക്കയിൽ (വാച്ചാക്കൽ പറമ്പിൻറെ കിഴക്ക് വശത്തായത് കൊണ്ട് കിഴക്കയിൽ എന്നാണു ഞങ്ങൾ പറഞ്ഞിരുന്നത്), വേറൊന്ന്‌ പൂക്കണ്ടി കുനിയിൽ, (എൻറെ അമ്മയുടെ കസിൻറെ വീട്, അവിടെ അവരുടെ മകൻ, മുകുന്ദൻ അധികാരിയാ ണ് താമസ്സിച്ചിരുന്നത്, മുകുന്ദേട്ടൻ വിവാഹം കഴിക്കുന്നതിന് മുമ്പായിരുന്നു, അന്ന് അവിടെ കുട്ടികൾ ഇല്ലാതിരുന്നതു കൊണ്ട് മാങ്ങയെല്ലാം എനിക്കുള്ളതാ യിരുന്നു. മൂന്നു പറമ്പുകളിൽ നിന്നും പെറുക്കിയെടുത്ത മാങ്ങയും തലയിലേറ്റി ഞാൻ താമസ്സിക്കുന്ന ആറ്റുപുറത്തെ വീട്ടിലേക്കു പോകും. മറ്റെന്ത് കാര്യങ്ങൾ മുടങ്ങിയാലും മാങ്ങ തീരുന്നത് വരേ മുടങ്ങാതെ തുടരുന്ന സ്ഥിരം കാര്യമായി രുന്നു ഇത്.

പല പേരുകളിലും പെട്ട പല രുചിയോടു കൂടിയ പലതരം മാങ്ങകളാണ് മൂന്നു പറമ്പുകളിലായി ഉണ്ടായിരുന്നത്. കടുക്കാച്ചി, ഒരു അടക്കയോളം വലുപ്പമേ ഉണ്ടാവുകയുള്ളൂ, എന്നാൽ നല്ല മധുരമായിരിക്കും, ബപ്ലൂസ്, മാവിൽക്കിടന്നു പഴുത്താൽ തൊണ്ണൂറു ശതമാനവും പുഴുത്തിരിക്കും, അത് കൊണ്ട് തന്നെ മൂ പ്പായാൽ പറിച്ചെടുത്തു പഴുപ്പിക്കുകയാണ് പതിവായി ചെയ്യുക, കുറുക്കൻ മാങ്ങ, ചെറിയ തൈമാവിൽ തന്നെ കായ്ക്കാൻ തുടങ്ങും, ബപ്പായ, പച്ച മാങ്ങ യും കഴിക്കാൻ നല്ല മധുരമായിരിക്കും, കോമാങ്ങ, കടിച്ചു ചാറു കുടിക്കാൻ ഉ ത്തമം, ഇങ്ങിനെ എത്രയോ പേരുകളിലാണ് നാടൻ മാങ്ങകൾ ഉണ്ടായിരുന്നത്
ഇന്ന് നാടൻ മാങ്ങകളില്ലായെങ്കിലും നമുക്ക് അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള വിഷ മാങ്ങകൾ പലതരത്തിലും പേരുകളിലും ഉള്ളത് കടകളിൽ സുലഭമാണ്. നാടൻ മാങ്ങയെ അപേക്ഷിച്ചു രുചിയും കൂടുതലാണ്. വിദേശ രാജ്യങ്ങളിൽ ഹൈപ്പർ മാർക്കെറ്റുകളിൽ അറുപത്തി നാലോളം വർഗ്ഗത്തിൽ പെട്ട മാങ്ങക ളും കണ്ടിട്ടും, പലതും കഴിച്ചിട്ടുമുണ്ട്

Related image

മുകുന്ദേട്ടൻറെ പറമ്പിലുണ്ടായിരുന്ന കോമാങ്ങയുടെ രുചി പറഞ്ഞറിയിക്കുക പ്രയാസ്സമുള്ള കാര്യമാണ്, കോമാങ്ങയുടെ അടിയിലായി ഒരു ചെറിയ സുഷിര മുണ്ടാക്കി അതിൽ കൂടി വ ലിച്ചെടുത്തു ചാറു കുടിക്കുമ്പോൾ ചുണ്ടിൻറെ ഇരു വശത്ത് കൂടിയും താഴേക്ക് ഒലിച്ചിറങ്ങും, ദേഹത്തും ഉടുപ്പുകളിലെല്ലാം പഴ ച്ചാർ ഒട്ടിപ്പിടിക്കും. മാങ്ങ യുടെ മണം കാരണം പോകുന്ന വഴികളിലെല്ലാം ഈ ച്ചയും വിടാതെ അനുഗമിക്കും, ഇട യ്ക്കു മഴ പെയ്യും, മഴ നനഞ്ഞു കൊണ്ട് തന്നെ മാങ്ങ പെറുക്കും, നനയുമ്പോൾ മുഖത്തും, ഉടുപ്പിലും ഉണങ്ങിപ്പിടിച്ച മാമ്പഴ ചാർ ദേഹത്തിൽ കൂടി ഒലിച്ചിറ ങ്ങും, മാങ്ങയുടെ മണം കാരണം വൈ കുന്നേരം കുളിക്കുന്നത് വരേയും ഈച്ച കൾ ദേഹത്തിൽ നിന്നും വിട്ടു മാറാറു മില്ല. എത്ര ഈച്ചകൾ പൊതിഞ്ഞാലും, എത്ര മഴ നനഞ്ഞാലും പനിയൊന്നും വരാറില്ല.

Related image

പൂക്കണ്ടികുനിയിൽ മുകുന്ദേട്ടൻറെ വീട്ടിൽ പടർന്നു കിടക്കുന്ന ഒരു പ്ലാവ് ഉ ണ്ടായിരുന്നു. പടർന്നു കിടക്കുന്നത് കൊണ്ട് പടന്ന പിലാവ് എന്ന് പ്ലാവിനെ അ റിയപ്പെട്ടിരുന്നു. പടന്ന പിലാവിൻറെ പഴുത്ത ചക്കക്ക് ഒരു പ്രത്യേക രുചിയാ യിരുന്നു, പഴം വരിക്കയെന്ന് അറിയപ്പെടാറുള്ള പ്ലാവിൻറെ ചക്കപ്പഴത്തി ൻറെ രുചി ബഹു കേമം. ഒരിക്കൽ പടന്ന പിലാവിൽ ഒരു ച ക്ക പഴുത്തു കിട ക്കുന്നത് കണ്ടു. ഏതാണ്ട് നാല് മീറ്റർ ഉയരത്തിലാണ് ചക്ക പ ഴുത്ത് കിടന്നത് . മരം കയറി ശീലമില്ലാത്ത ഞാൻ ചക്കയോടുള്ള ആർത്തി കാര ണം എങ്ങിനെ യോക്കെയോ പ്ലാവിൽ വലിഞ്ഞു കയറി ചക്ക പറിച്ചു താഴെയി ട്ടു. ചക്ക താഴെ എത്തി എങ്കിലും എനിക്ക് തിരിച്ചിറങ്ങാൻ പറ്റിയില്ല, കാൽ മുട്ട് മുതൽ തല വ രെ വിറക്കുകയും, മുട്ടുകൾ കൂട്ടിയിടിക്കാനും, ദേഹമാസ്സകലം വിയർക്കാനും തുടങ്ങി, എന്ത് ചെയ്യണമെ ന്നറിയാതെ ഞാൻ പരിഭ്രമിച്ചു. വലിയ വായിൽ നി ല വിളിക്കുകയ ല്ലാ തെ എൻറെ മുന്നിൽ വേറെ വഴികളൊന്നും ഇല്ലായിരുന്നു.

Image result for mango tree

ഞായറാഴ്ചയായത്‌ കൊണ്ട് മുകുന്ദേട്ടനു അവധി ആയിരുന്നു. നില വിളി കേട്ട് മുകുന്ദേട്ടൻ ഓടിയെത്തി, പ്ലാവിൽ നിന്ന് കൊണ്ട് വലിയ വായിൽ കരയുന്ന എ ന്നെ നോക്കി, എന്ത് ചെയ്യണമെന്നു ആൾക്കും ഒരു രൂപമുണ്ടായിരുന്നില്ല. എന്നെ ധൈര്യപ്പെടുത്തിക്കൊണ്ട് പറഞ്ഞു, മറ്റു ഒരു വഴിയും കാണുന്നില്ല, എങ്ങിനെ യെങ്കിലും ഇറങ്ങൂ, അഥവാ വീ ഴുകയാണെങ്കിൽ ഞാൻ താഴെ പിടിച്ചു കൊ ള്ളാം, മുണ്ടും മടക്കി കുത്തി വീഴുന്ന എന്നെ പിടിക്കാൻ മുകുന്ദേട്ടൻ തയ്യാറായി നിന്നു. എൻറെയടുത്തും വേറെ വഴികൾ ഒന്നും ഇല്ലായിരുന്നു. ഞാൻ വരുന്നത് വരട്ടെയെന്നു കരുതി അൽപ്പം ധൈര്യം സംഭരിച്ചു പതുക്കെ ഇറങ്ങി, വെപ്രാള ത്തിൽ കയ്യും, കാലുമെല്ലാം മരത്തിൽ ഉരസ്സി തൊലിയിളകിയെങ്കിലും കാര്യമാ യ മറ്റു പരിക്കുകളൊന്നും എൽക്കാതെ ഞാൻ താഴെയെത്തി. അന്ന് അവസ്സാനി പ്പിച്ചതാണ് മരം കയറുന്ന പ്രവർത്തി. അത് എൻറെ ആദ്യത്തേയും, അവസ്സാന ത്തേയും മരം കയറ്റവുമായിരുന്നു.

Related image

മാവും, മാമ്പഴക്കാലവുമെല്ലാം പോയി, ഇനിയൊരിക്കലും അങ്ങിനെയൊരു മാമ്പഴക്കാലം ഉണ്ടാവുകയില്ല. പടന്ന പിലാവും ഇപ്പോൾ ഇല്ല, രണ്ടായിരത്തി പതിനാലിലെ വിഷുവിനു നാട്ടിൽ പോയപ്പോൾ മുകുന്ദേട്ടൻറെ അനുജൻ ചന്ദ്ര ൻറെ വീട്ടിൽ പോയി, കുറെ നേരം വിശേഷങ്ങൾ പങ്ക് വച്ച കൂട്ടത്തിൽ പഴയ പ ടന്ന പിലാവും കടന്ന് വന്നു. പറമ്പുകളിലുണ്ടായിരുന്ന മാവുകളും, പടന്ന പി ലാവുമൊന്നും എവിടേയും കണ്ടില്ല. ചന്ദ്രനോട് പടന്ന പിലാവിനെപ്പറ്റി ചോദി ച്ചു, “ഈ വീടിൻറെ വാതിലും ജനലുകളും പടന്ന പിലാവിൻറെ തടി കൊണ്ടാ ഉ ണ്ടാക്കിയത്” ചന്ദ്രൻറെ വാക്കുകൾ, പടന്ന പിലാവിരുന്ന സ്ഥലത്താണ് ഇപ്പോൾ അവരുടെ വീടുള്ളത്. തുടർന്ന് ഞാൻ എൻറെ പഴയ മരം കയറിയ കഥയും പറ ഞ്ഞു ഞങ്ങൾ എല്ലാവരും ചിരിച്ചു, എങ്കിലും എൻറെ ഉള്ളിൻറെയുള്ളിൽ ഒരു വല്ലാത്ത നൊമ്പരം അനുഭവപ്പെട്ടു. പലപ്പോഴും എരിവയറിന് ആശ്വാസ്സം തന്നത് പടന്ന പിലാവിലെ ചക്കയും, തെക്കേപ്പുറത്തെ മാവിലെ കോമാങ്ങയുമായിരുന്നു

Related image

ഞാൻ പഴയ മാമ്പഴക്കാലത്തിലേക്ക് അൽപ്പനേരം ഒന്ന് യാത്ര ചെയ്തു. ആ മാ മ്പഴക്കാലത്തിനും പഴമക്കും ഒരു വല്ലാത്ത സുഖമുണ്ടായിരുന്നു. മാങ്ങയും, ച ക്കയും, ആ കാലത്തെ പട്ടിണി മാറ്റുവാൻ അനിവാര്യമായിരുന്നു. മാമ്പഴവും ചക്കയും തീരുമ്പോൾ നാട്ടിലെ കുട്ടികളെല്ലാം തടിച്ചു കൊഴുക്കാറുണ്ട്. ഇതിനെ ചക്കത്തടിയെന്ന് പറയുമായിരുന്നു. ഇനിയൊരിക്കലും കിട്ടാത്ത മാമ്പഴക്കാല ത്തെക്കുറിച്ചുള്ള ഓർമ്മകളുമായി ചന്ദ്രനോട് യാത്രയും പറഞ്ഞിറങ്ങുമ്പോൾ ഇടിയും കാറ്റുമായി പെയ്യുവാൻ കോപ്പുകൂട്ടുകയായിരുന്നു വീണ്ടുമൊരു വേനൽ മഴ…