ഒരു ദിവസം കണ്ണില്‍ നിന്ന് വരുന്നത് അഞ്ചും ആറും ഉറുമ്പുകള്‍ ; പതിനൊന്ന് വയസ്സുകാരിയുടെ അവസ്ഥയില്‍ കുഴഞ്ഞ് ഡോക്ടര്‍മാര്‍

ഉറങ്ങുമ്പോള്‍ കണ്ണില്‍ ഉറുമ്പ് കയറുന്നതും ഉറുമ്പ് കടിക്കുന്നതും സര്‍വ്വ സാധാരണമാണ്. എന്നാല്‍ തുടര്‍ച്ചയായി കണ്ണില്‍ നിന്ന് ഉറുമ്പ് വന്നാലോ ? എന്തായാലും സംഭവത്തിന്റെ കാരണം ഇതുവരെ ആര്‍ക്കും കണ്ടെത്താനായിട്ടില്ല.

ബെല്‍ത്തങ്ങാടി സ്വദേശി 11 വയസ്സുകാരി അശ്വിനിയുടെ കണ്ണില്‍ നിന്നാണ് നിരന്തരം ഉറുമ്പുകള്‍ പുറത്തേക്ക് വരുന്നത്.
കഴിഞ്ഞ ദിവസം രാവിലെ ഉറക്കം എഴുന്നേറ്റപ്പോള്‍ മുതല്‍ കണ്ണിന് കടുത്ത വേദന അനുഭവപ്പെട്ടിരുന്നു.
മാതാപിതാക്കളോട് കാര്യം പറഞ്ഞപ്പോഴാണ് കണ്ണിനുള്ളില്‍ ഉറുമ്പ് ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നത്. എന്നാല്‍ ഉറക്കത്തിനുള്ളില്‍ കണ്ണിനുള്ളില്‍ പോയതാകാമെന്ന് കരുതി ഇവര്‍ അത് എടുത്തുകളയുകയും ചെയ്തു. എന്നാല്‍ പിന്നീടും കണ്ണു വേദനിക്കാന്‍ തുടങ്ങിയതോടെ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോകുകയായിരുന്നു. നിലവില്‍ 60 ഓളം ഉറുമ്പുകളാണ് കുട്ടിയുടെ കണ്ണില്‍ നിന്നു പുറത്തു വന്നത്.
ഒരു ദിവസം അഞ്ചും ആറും ഉറുമ്പുകളാണ് കണ്ണിനുള്ളില്‍ നിന്ന് പുറത്തേക്ക് വരുന്നത്. ചെവിയിലൂടെയാകണം ഉറുമ്പ് അകത്തു പ്രവേശിക്കുന്നത് എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.