ഒപ്പോ കെ1ന് വിലകുറച്ചു

ഈവര്‍ഷം ആദ്യമാണ് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോ തങ്ങളുടെ കെ1 സ്മാര്‍ട്ട്‌ഫോണ്‍ മോഡിലനെ ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, അമോലെഡ് സ്‌ക്രീന്‍ ഉള്‍പ്പടെയുള്ള അത്യാധുനിക ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചണ് ഫോണ്‍ വിപണിയിലെത്തിയത്. 16,990 രൂപയായിരുന്നു മോഡലിന്റെ വിപണിവില.

എന്നാലിപ്പോള്‍ പുറത്തിറങ്ങി നാലു മാസങ്ങള്‍ക്കു ശേഷം കെ1ന് ആദ്യ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്ബനി. കെ1 വാങ്ങാന്‍ കരുതിയിരുന്നവര്‍ക്ക് ഈ ഓഫര്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ഇന്നുമുതല്‍ വിലക്കുറവ് പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു.

കെ1 വില

16,990 രൂപയായിരുന്നു ഒപ്പോ കെ1 വിപണിയില്‍ അവതരിപ്പിച്ചപ്പോഴുണ്ടായിരുന്ന വില. ഇപ്പോള്‍ 2,000 രൂപയുടെ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നുമുതല്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് 4ജി.ബി റാം വേരിയന്റ് 14,990 രൂപയ്ക്കു ലഭിക്കും.

സവിശേഷതകള്‍

6.4 ഇഞ്ച് ഫുള്‍ എച്ച്‌.ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 2340X1080 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. 19:5:9 ആസ്‌പെക്‌ട് റേഷ്യോ ഫോണിനു പ്രത്യേക രൂപഭംഗി നല്‍കുന്നു. 91 ശതമാനമാണ് സ്‌ക്രീന്‍ ടു ബോഡി റേഷ്യോ. വാട്ടര്‍ഡ്രോപ് നോച്ചും ഡിസ്‌പ്ലേയ്ക്കു മിഴിവേകുന്നു.

ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 ചിപ്പ്‌സെറ്റാണ് ഫോണിനു കരുത്തേകുന്നത്. കൂട്ടിന് 4 ജി.ബി റാമും 64 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്തുമുണ്ട്. എസ്.ഡി കാര്‍ഡ് ഉപയോഗിച്ച്‌ ഇത് 256 ജി.ബി വരെ ഉയര്‍ത്താനാകും. 16+2 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറ സംവിധാനമാണ് പിന്നിലുള്ളത്.

പിന്നില്‍ ക്യാമറയ്‌ക്കൊപ്പം എല്‍.ഇ.ഡി ഫ്‌ളാഷും ഇടംപിടിച്ചിരിക്കുന്നു. 25 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറ മികച്ച സെല്‍ഫികള്‍ പകര്‍ത്താന്‍ സഹായിക്കുന്നു. വൈഫൈ, ബ്ലൂടൂത്ത് 5, മൈക്രോ യു.എസ്.ബി, ഒ.റ്റി.ജി അടക്കമുള്ള കണക്ടീവിറ്റി സംവിധാനങ്ങള്‍ ഫോണിലുണ്ട്. 3,600 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്. ആന്‍ഡ്രോയിഡ് 8..1 ഓറിയോ ഓ.എസ് അധിഷ്ഠിതമായാണ് ഓപ്പോ കെ1ന്റെ പ്രവര്‍ത്തനം.