ഒൻപതാം വാർഡിന് മാത്രമല്ല രോഗം : ജനറല്‍ ഹോസ്പിറ്റലിലെ ശോചനീയാവസ്ഥയെക്കുറിച്ച്‌ യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ശോചനീയാവസ്ഥയെക്കുറിച്ച് യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പേവാര്‍ഡിന്റെ ശോചനീയീവസ്ഥ മുതല്‍ സ്ട്രക്ചറും ,വീല്‍ചെയറും , ആംബുലന്‍സും ലഭിക്കാനുള്ള അസൗകര്യം വ്യക്തമാക്കിയാണ് പോസ്റ്റ് .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ശോചനീയാവസ്ഥയെക്കുറിച്ച്‌

ഒരു വാഹനാപകടം മൂലം കഴിഞ്ഞ 19 മാസം ആയി കിടപ്പു രോഗിയാണ് ഞാൻ.എനിക്ക് നട്ടെലിന് സാരമായ പരിക്ക് ഉണ്ടായത് കാരണം നെഞ്ചിനു താഴേക്കു ചലനമില്ലാത്ത അവസ്ഥയാണ്. എനിക്ക് ഇപ്പോൾ 29 വയസുണ്ട് ഒരു സോഫ്റ്റ്‌വെയർ എന്ജിനീർ ആണ് ഞാൻ.അപകടം നടന്ന സമയത്തു അത്യാസന്ന നിലയിൽ എന്നെ തിരുവന്തപുരം അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അത്യാസന്ന നില തരണം ചെയ്‌ത എന്നെ പല പല ആരോഗ്യ പ്രശനങ്ങളും പിന്തുടരുകയാണ് ഉണ്ടായത്.ഒരുവിധം physiotheraphy ചെയ്ത് നേരെ ആകുന്ന നേരത്ത് bedsore മൂലം ഞാൻ വീണ്ടും കിടപ്പിലാകുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.ഇപ്പോൾ പാറശ്ശാല ഉള്ള സരസ്വതി ആശുപത്രിയിൽ rehabilitation അവസ്ഥയിൽ ആണ്.അങ്ങനെ ഇരിക്കവേ അവിടെത്തെ PMR ഡിപാർട്മെന്റ് ഡോക്ടറുടെ നിർദേശപ്രകാരം ഞാൻ ജനറൽ ഹോസ്പിറ്റലിൽ ഒരു ഇഞ്ചക്ഷൻ(phenol) എടുക്കാൻ വേണ്ടിവരുകയാണ് ഉണ്ടായത്.സാധാരണ പേയ്‌വാർഡ് ഇന്റെ ശോചനിയ അവസ്ഥകാരണം സൊസൈറ്റി പേയ്‌വാർഡ് എടുക്കുക ആണ് ഉണ്ടായത്.35ഓളം റൂമുകൾ ഉള്ള ഈ വാർഡിൽ 2-3 നഴ്സുമാർ ആണ് ഉള്ളത്.ഒരു അത്യാവശത്തിന് പോലും ഒന്നിനേം കിട്ടാത്ത അവസ്ഥയാണ്.കിടപ്പുരോഗി ആയതിനാൽ കൂടെ ഒരു bystander ഉണ്ട്.എന്നാലും പലപ്പോഴും മറ്റൊരാളുടെ കൂടെ സഹായം എനിക്ക് വേണ്ടി വരുന്നുണ്ട്.ഈ വാർഡിൽ നിന്നു ഇവിടുത്തെ PMR വരെ പോകാൻ ആംബുലൻസ് സൗകര്യം ഉണ്ട് എന്നാൽ അതു പല സമയത്തും ലഭ്യമല്ല.അല്ല പുള്ളിക്കാരനെ (ആംബുലൻസ് ഡ്രൈവറെ) കുറ്റംപറയാൻ പറ്റില്ല ഒരു ഡ്രൈവറും ഒരു 150 കാരണങ്ങളും.പിന്നെ എന്താ കാരണമെന്ന് ചോദിച്ചാൽ ആംബുലൻസ് വേറെ ഓട്ടം പോയിരിക്കുവാണ് അല്ലെങ്കിൽ മെഡിസിൻ എടുക്കാൻ പോയിരിക്കുവാണ് എന്നാണ് മറുപടി.ചുരുക്കം പറഞ്ഞാൽ അത്യാവശ്യ സമയത് ഒന്നും നടക്കില്ലെന്ന് സാരം.PMR ൽ അത്യാധുനിക സൗകര്യങ്ങൾ എല്ലാം തന്നെ ഉണ്ട്.പക്ഷെ രോഗികൾക്കു പോകാൻ ഉള്ള structure കൾ ഇല്ല എന്നതാണ് അടുത്ത വാസ്തവം. ഉള്ള structure അന്നെങ്കിൽ wheel നഷ്ടപെട്ട അവസ്ഥയിലും.
വേറെ ഒരു structure ഒപ്പിക്കണം എങ്കിൽ വാർഡ് തോറും കയറി ഇറങ്ങേണ്ട അവസ്ഥയാണ്. എന്തേലും അത്യാവശ്യത്തിനു പോലും ഒരു attender ഇല്ല.ഒരു കംപ്ലൈന്റ് പറയണമെങ്കിൽ ആവിടെ പോകു ഇവിടെ പോകു എന്നുള്ള മറുപടികളും.
സാധാരണക്കാരുടെ ആവശ്യങ്ങൾ നിറവേരുന്ന ഈ സർക്കാർ ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടോ ഇല്ലെങ്കിൽ അതു നേരെ ആണോ നടക്കുന്നത് എന്നു നോക്കാൻ ആളെ നിർത്തേണ്ട അവസ്ഥയാണ്.

ഇതു കൊണ്ടു തന്നെ ആകും പലരും സർക്കാർ ആശുപത്രിക്കു പകരം സ്വകാര്യ ആശുപത്രിയിൽ പോകുന്നത്.കുറച്ചൂടെ പ്രയോഗ്യമായി ചിന്തിച്ചാൽ നമുക്ക് ഇത്രേം സൗകര്യങ്ങൾ നല്ല രീതിയിൽ വിനിയോഗിച്ചു പ്രൈവറ്റ് ആശുപത്രികളുടെ തലത്തിൽ നമ്മുടെ സർക്കാർ ആശുപത്രികളും എത്തിച്ചുടെ.ഈ ചെറിയ ചെറിയ അനാസ്ഥയുടെ ഭലമാണ് സൗകര്യ ആശുപത്രികളുടെ വളർച്ച.
ചുരുക്കി പറയുകയാണ് എങ്കിൽ

1.വാർഡുകളിൽ അത്യാവശ്യത്തിനു ഉള്ള നഴ്സുമാർ/attender ഉണ്ടോ.
2.കംപ്ലൈന്റ് സെക്ഷൻ നടപ്പിലാക്കുക.
3.അത്യാവശ്യത്തിനു ഉള്ള wheel chair/structure സംവിധാനം ഏർപ്പെടുത്തുക എല്ല വാർഡിലും ഡിപാർട്മെന്റ് ലും
4.കൊതുക് ശല്യം കൂടുതൽ ആണ്.
5.ഒരു ഭാർഗവീനിലയം പോലെ കിടക്കുന്ന payward.
6.പണികഴിഞ്ഞു അനാഥമായി കിടക്കുന്ന മെഡിക്കൽ കോളേജ് കെട്ടിടം.
7.കാരങ്ങൾ കണ്ടു പിടിക്കുകയാണ് എങ്കിൽ ഒരുപാട് ഉണ്ട്.