ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ചെന്നെയിന്‍ എഫ്‌സി യെ തകര്‍ത്ത് ബെംഗളുരു എഫ്‌സി

ചെന്നൈ: ഐഎസ്എല്ലില്‍ നിലവിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ബെംഗളൂരു എഫ്‌സി യും ചെന്നൈയിന്‍ എഫ്‌സി യും തമ്മില്‍ നടന്ന മത്സരത്തില്‍ ബെംഗളുരുവിന് വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബെംഗളുരുവിന്റെ തകര്‍പ്പന്‍ ജയം. ബൊയ്താങ്ങും മിക്കുവും സുനില്‍ ഛേത്രിയുമാണ് ബെംഗളൂരുവിനായി ഗോള്‍ നേടിയത്. ഫ്രാന്‍സിസ് ഫെര്‍ണാണ്ടസാണ് ചെന്നൈയിനായി ഗോള്‍ നേടിയത്. ഒന്നാംസ്ഥാനത്ത് തുടരുന്ന ബെംഗളൂരുവിന് ഇപ്പോള്‍ 14 മല്‍സരങ്ങളില്‍ നിന്ന് 30 പോയിന്റായി. 13 കളികളില്‍ നിന്ന് 23 പോയിന്റുമായി ചെന്നൈയിനാണ് രണ്ടാം സ്ഥാനത്ത്.