ഐസിസി റാങ്കിങ്ങിൽ ബാറ്റ്‌സ്മാന്മാരില്‍ ഒന്നാമത് കോലി ബൗളിങ്ങില്‍ ബുംറ

ഡൽഹി:ഐസിസി റാങ്കിങ്ങിൽ ബാറ്റ്‌സ്മാന്മാരില്‍ ഒന്നാമത് കോലി ബൗളിങ്ങില്‍ ബുംറ. ലോകകപ്പില്‍ സെമിഫൈനലില്‍ ഇന്ത്യ പുറത്തായെങ്കിലും ഐസിസി റാങ്കിങ്ങില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ ഒന്നാമത്. 886 പോയിന്റ് നേടിയാണ് വിരാട് കോഹ്ലി ഒന്നാമതെത്തിയത്. ബൗളിങ്ങില്‍ 809 പോയിന്റ് നേടി ജസ്പ്രീത് ബുംറ ആണ് ഒന്നാം സ്ഥാനത്ത്.

ഇതിനു പുറമെ ബാറ്റ്‌സ്മാന്മാരില്‍ രണ്ടാം സ്ഥാനത്തും ഇന്ത്യൻ താരം രോഹിത് ശര്‍മയാണ്. ബൗളിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ളത് ട്രെന്റ് ബോള്‍ടട്ട് ആണ്.740 പോയിന്റ് ആണ് ബോള്‍ട്ടിനുള്ളത്. ലോകകപ്പില്‍ മികച്ച പ്രകടനമാണ് വില്യസണിനെ ആറാം സ്ഥാനത്തെത്തിച്ചത്. ഐ.സി.സി ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ ന്യൂസീലന്‍ഡിനെ രണ്ടു തവണ ലോകകപ്പ് ഫൈനലിലെത്തിച്ച കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ടീമില്‍ ഇന്ത്യയില്‍ നിന്ന് ഓപ്പണര്‍ രോഹിത് ശര്‍മയും പേസര്‍ ജസ്പ്രീത് ബുംറയും മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.