ഐശ്വര്യ നായികയായി ഉണ്ടെങ്കില്‍ പടം ഹിറ്റെന്ന് കാളിദാസ്; ചമ്മലോടെ താരം, വീഡിയോ

ഐശ്വര്യ നായികയായി ഉണ്ടെങ്കില്‍ പടം ഹിറ്റാണെന്ന് കാളിദാസ് ജയറാം. മിഥുന്‍ മാനുവലിന്റെ അര്‍ജന്റീന ഫാന്‍സിന്റെയും ചാക്കോച്ചന്‍ ചിത്രം അള്ള് രാമചന്ദ്രന്റെയും പാട്ട് പുറത്തിറക്കുന്ന കാളിദാസിന്റെ പ്രതികരണം.

ഐശ്വര്യ ലക്ഷ്മിയാണ് മിഥുന്‍ ചിത്രത്തില്‍ കാളിദാസിന്റെ നായിക.  കാളിദാസ് പറഞ്ഞ വാക്കുകള്‍ നിറഞ്ഞ കയ്യടിയാണ് നേടിയത്. അതുകൊണ്ട് ആ കാര്യത്തില്‍ പേടിയില്ലെന്നും ഐശ്വര്യ പറഞ്ഞു. ഇതുകേട്ടു നിറഞ്ഞ ചമ്മലോടെയായിരുന്നു ഐശ്വര്യയുടെ പ്രതികരണം. ഐശ്വര്യയുടെ എല്ലാ ചിത്രങ്ങളും വിജയിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു കാളിദാസിന്റെ പ്രസംഗം.