ഐപിഎല്‍: മുംബൈക്ക് ഇന്ന് അഗ്നിപരീക്ഷ

ഐ.പി.എല്ലില്‍ നിലനില്‍പ് ലക്ഷ്യമിട്ടാണ് നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ് മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിംഗ്സിനെതിരെ ഇറങ്ങുന്നത്. പ്ലേഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇനിയുള്ള മല്‍സരങ്ങള്‍ മുംബൈക്ക് നിര്‍ണായകമാണ്. അതുകൊണ്ടു തന്നെ ജയത്തില്‍ കുറഞ്ഞതൊന്നും മുംബൈക്ക് ആശ്വാസമാവില്ല.

ആറു മല്‍സരങ്ങളില്‍ നിന്നു അഞ്ച് ജയവും ഒരു തോല്‍വിയുമടക്കം 10 പോയിന്റോടെ ചെന്നൈയാണ് ടൂര്‍ണമെന്റില്‍ തലപ്പത്ത് നില്‍ക്കുന്നത്. ഇത്രയും കളികളില്‍ ഒന്നില്‍ മാത്രം ജയിച്ച മുംബൈ വെറും രണ്ട് പോയിന്റോടെയാണ് അവസാനസ്ഥാനത്താണ്.ഈ സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ ചെന്നൈയോടേറ്റ തോല്‍വിക്ക് കണക്കുതീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുംബൈ ഇറങ്ങുന്നത്. അന്ന് ഒരു പന്തും ഒരു വിക്കറ്റും ബാക്കിനില്‍ക്കവെയായിരുന്നു ചെന്നൈയുടെ ത്രസിപ്പിക്കുന്ന വിജയം.