ഐഐഎം കാറ്റ് പരീക്ഷ ; ഓഗസ്റ്റ് 7 മുതല്‍ അപേക്ഷിക്കാം,

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റു (ഐ.ഐ.എം.) കളിലേക്കുള്ള പ്രവേശന പരീക്ഷയായ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (കാറ്റ്) 2019 നവംബര്‍ 24 ന് . ഓഗസ്റ്റ് 7 മുതല്‍ സെപ്റ്റംബര്‍ 18 വരെ രജിസ്റ്റര്‍ ചെയ്യാം. ഒക്ടോബര്‍ 23 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

വിശദമായ വിജ്ഞാപനം ജൂലായ് 28ന് പ്രസിദ്ധീകരിക്കും. കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിനാണ് പരീക്ഷാ നടത്തിപ്പ് ചുമതല. രാജ്യവ്യാപകമായി 156 സെന്ററുകളില്‍ പരീക്ഷ നടത്തും.