ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ മൂന്നാം വിജയം നേടി ഇന്ത്യന്‍ വനിതകള്‍

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ മൂന്നാം വിജയം നേടി ഇന്ത്യന്‍ വനിതകള്‍. മലേഷ്യയുമായുള്ള ശക്തമായ മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഇന്ത്യ ഗോള്‍ നിലയില്‍ മുന്നിലെത്തിയിരുന്നു.

മല്‍സരം തുടങ്ങി 17ാം മിനിട്ടില്‍ ഗുര്‍ജിത്തിന്റെ ഗോളിലൂടെ ഇന്ത്യക്ക് ലീഡ് നേടാനായി. മത്സരത്തിന്റെ രണ്ടാം പകുതിയിലെ 33ാം മിനിട്ടില്‍ ഇന്ത്യന്‍ താരം വന്ദന ഗോള്‍ നേടി. 36ാം മിനുട്ടില്‍ പെനാല്‍ട്ടി സ്‌ട്രോക്കിലൂടെ മലേഷ്യ ഒരു ഗോള്‍ മടക്കിയെങ്കിലും ഏതാനും മിനുട്ടുകള്‍ക്കകം ലാല്‍റെംസിയാമി ഇന്ത്യയുടെ മൂന്നാം ഗോളും നേടി. 48ാം മിനിട്ടില്‍ മത്സരത്തില്‍ മലേഷ്യ തങ്ങളുടെ രണ്ടാം ഗോള്‍ നേടി. അവസാന നിമിഷങ്ങളില്‍ മലേഷ്യ സമനില ഗോളിനായി പരിശ്രമിച്ചുവെങ്കിലും ഇന്ത്യന്‍ പ്രതിരോധത്തെ മറികടക്കാന്‍ അവര്‍ക്കായില്ല.