ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് രണ്ടാം ജയം

ദക്ഷിണ കൊറിയയില്‍ നടന്ന് വരുന്ന വനിത ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് രണ്ടാം ജയം. ചൈനയെ 3-1 എന്ന സ്‌കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യ മത്സരത്തില്‍ ജപ്പാനെ ഇന്ത്യ 4-1നു പരാജയപ്പെടുത്തിയിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയുടെ 4ാം മിനിട്ടിലും 11 മിനിട്ടിലും ഇന്ത്യന്‍ താരം വന്ദന ഗോളുകള്‍ നേടിയിരുന്നു. ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ചൈനയുടെ ഡാനില്‍ ഒരു ഗോള്‍ ചൈനയ്ക്കായി നേടി. പിന്നീട് രണ്ടാം പകുതിയില്‍ 51ാം മിനിട്ടില്‍ ഗുര്‍ജിത്ത് നേടിയ മൂന്നാം ഗോളാണ് ഇന്ത്യയ്ക്ക് ജയം നേടിക്കൊടുത്തത്.