ഏവിയട്രോൺ ഓട്ടോമേഷൻസിന് യു.എ.ഇ. സാമ്പത്തിക മന്ത്രാലയത്തിന്റെ അംഗീകാരം

ദുബായ് : ദുബൈയിൽ നടന്ന വാർഷിക നിക്ഷേപ യോഗത്തിൽ മികച്ച സ്റ്റാർട്ടപ്പ് അവാർഡ് ഇന്ത്യൻ കമ്പനിയായ ഏവിയട്രോൺ ഓട്ടോമേഷൻസ് നേടി. യു.എ.ഇ. സാമ്പത്തിക മന്ത്രാലയം സംഘടിപ്പിക്കുന്ന പ്രധാന നിക്ഷേപ സമ്മേളനമാണ് യോഗം.

സ്റ്റാർട്ടപ്പുകൾക്കായി അന്താരാഷ്ട്ര സഹകരണം, നിക്ഷേപം, അറിവ് പങ്കുവെക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി യു‌.എ‌.ഇ. സർക്കാർ എ‌.ഐ‌.എം. കോൺഗ്രസിനൊപ്പം സമാന്തര വേദിയായി എ‌.ഐ‌.എം. സ്റ്റാർട്ടപ്പ് സമ്മിറ്റ് സംഘടിപ്പിക്കാൻ തുടങ്ങി.

അംഗീകാരതോടൊപ്പം 10,000 ഡോളർ ക്യാഷ് പ്രൈസും ഏവിയട്രോണിന് ലഭിച്ചു. പ്രത്യേക ക്ഷണിതാവായി വരാനിരിക്കുന്ന ഗ്ലോബൽ ഇൻവെസ്റ്റ്‌മെന്റ് ഇൻ ഏവിയേഷൻ സമ്മിറ്റിൽ പങ്കെടുക്കാനുള്ള ക്ഷണം ഏവിയട്രോണിന് ലഭിക്കും. എയ്‌റോമോഡെല്ലിംഗ് കിറ്റ് നിർമ്മാതാക്കളാണ് ഏവിയട്രോൺ ഓട്ടോമേഷൻസ്.