ഏകദിന പരമ്പര; ദക്ഷിണാഫ്രിക്കയെ 88 റണ്‍സിന് തറപറ്റിച്ച് ഇന്ത്യന്‍ വനിതകള്‍

കിംബര്‍ലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. സ്മൃതി മന്ഥാന, മിതാലി രാജ് എന്നിവരുടെ ബാറ്റിംഗ് മികവില്‍ ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ 43.2 ഓവറില്‍ 125 റണ്‍സിന് ആള്‍ ഔട്ട് ആയപ്പോള്‍ ഇന്ത്യ 88 റണ്‍സിന്റെ ജയം സ്വന്തമാക്കുകയായിരുന്നു.

ഇന്ത്യയ്ക്കായി ഡേന്‍ വാന്‍ ഗോസ്വാമി നാലും ശിഖ പാണ്ഡേ മൂന്നും വിക്കറ്റുകള്‍ നേടി. പൂനം യാദവ് രണ്ട് വിക്കറ്റ് നേടി. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലാണ്.