എ.സി ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്…

 

വേനല്‍ക്കാലമാകുന്നതോടെ വീട്ടിനകത്തും പുറത്തും ഇരിക്കാന്‍
കഴിയാത്ത അവസ്ഥയായിരിക്കും. ഈ അവസരത്തിലാണ് വിശറികളും ഫാനുകളും ഉപേക്ഷിച്ച് നാം എയര്‍കണ്ടീഷനുകളില്‍ അഭയം പ്രാപിക്കുന്നത്.

എന്നാല്‍ ചിലര്‍ക്ക് ഏത് കാലാവസ്ഥയിലും എയര്‍കണ്ടീഷന്‍ ഇല്ലാതെ ജീവിക്കാന്‍ വയ്യാത്ത അവസ്ഥയാണ്.
കഠിനമായ ചൂടില്‍ നിന്നും രക്ഷ നേടാന്‍ കഴിയുമെങ്കിലും നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നു.

ചെറുപ്പം മുതല്‍ എ.സിയുടെ തണുപ്പ് ഏല്‍ക്കുന്നവര്‍ക്ക് സാധാരണ കാലാവസ്ഥയിലേക്ക് ഇറങ്ങുമ്പോള്‍ അലര്‍ജി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. തുടര്‍ച്ചയായി എ.സിയുടെ തണുപ്പ് ഏല്‍ക്കുമ്പോള്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് ചര്‍മം വരണ്ട് പോകുന്നതിന് കാരണമാകും. അതുപോലെ വാതരോഗം ഉള്ളവര്‍ തണുപ്പ് ഏല്‍ക്കുന്നവര്‍ക്ക് രോഗത്തിന്റെ തീവ്രത കൂടാന്‍ കാരണമാകും. അതുപോലെ എ.സിയുടെ ഫില്‍റ്റര്‍ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കിയില്ലെങ്കില്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.