എ​സ്‌എ​ഫ്‌ഐ​യു​ടെ ഭീ​ഷ​ണി; എ​ഐ​എ​സ്‌എ​ഫ് സം​ഘ​ടി​പ്പി​ക്കാ​നി​രു​ന്ന സെ​മി​നാ​ര്‍ മാ​റ്റി

ക​ണ്ണൂ​ര്‍: എ​സ്‌എ​ഫ്‌ഐ ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ ഭീ​ഷ​ണി​യേ​ത്തു​ട​ര്‍​ന്ന് എ​ഐ​എ​സ്‌എ​ഫ് ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കാ​നി​രു​ന്ന വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ര്‍ മാ​റ്റി. 27, 28 തീ​യ​തി​ക​ളി​ല്‍ എ​ഐ​എ​സ്‌എ​ഫ് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ര്‍ ചേം​ബ​ര്‍ ഹാ ളി​ലാ​യി​രു​ന്നു വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച്‌ സെ​മി​നാ​ര്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്‌.

വി​ദ്യാ​ഭ്യാ​സ പ​രി​ഷ്‌​കാ​ര​ങ്ങ​ളും വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ളും എ​ന്ന​താ​യി​രു​ന്നു സെ​മി​നാ​ര്‍ വി​ഷ​യം. എ​ല്ലാ വി​ദ്യാ​ര്‍​ഥി സം​ഘ​നാ പ്ര തി​നി​ധി​ക​ളെ​യും ക്ഷ​ണി​ക്കാ​നാ​യി​രു​ന്നു നീ​ക്കം. ആ​ദ്യം എ​സ്‌എ​ഫ്‌ഐ നേ​താ​ക്ക​ളെ ക്ഷ​ണി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് എ​ഐ​എ​സ്‌എ​ഫ് ജി​ല്ലാ നേ​തൃ​ത്വം പ​റ​യു​ന്നു. 

സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ച എ​സ്‌എ​ഫ്‌ഐ നേ​താ​ക്ക​ള്‍ സെ​മി​നാ​ര്‍ ന​ട​ത്തി​പ്പി​നെ​തി​രെ ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ, എ​ഐ​എ​സ്‌എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി എം.​അ​ഗേ​ഷി​നെ എ​സ്‌എ​ഫ്‌ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ഷി​ബി​ന്‍ കാ​നാ​യി ഫോ​ണി​ലൂ​ടെ വി​ളി​ച്ച്‌ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്നും എ​ഐ​എ​സ്‌എ​ഫ് ജി​ല്ലാ നേ​തൃ​ത്വം ആ​രോ​പി​ച്ചു.