എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രിം കോടതി വിധി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ട പരിഹാരം നല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്. കാസര്‍കോട്ടെ നാലു ദുരിതബാധിതര്‍ക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉത്തരവ്. ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കുമാരി അര്‍ച്ചന, മാസ്റ്റര്‍ അഫ്‌സല്‍, നിഷ, വിജയലക്ഷ്മി എന്നിവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാൻ യോഗ്യത ഇല്ലെന്ന സംസ്ഥാന സർക്കാരിന്റെ വധം തള്ളിയാണ് കോടതി വിധി. കേസില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ ഹർജി നല്‍കിയവരാണ് ഈ നാലു പേരും.

ചികിത്സാ സഹായവും പെന്‍ഷനും നല്‍കുന്നവരെ എങ്ങനെ നഷ്ടപരിഹാരത്തില്‍ നിന്ന് ഒഴിവാക്കാനാകുമെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. ഈ സഹായങ്ങള്‍ തന്നെ ഇവര്‍ ദുരിത ബാധിതരാണെന്നതിന് തെളിവാണെന്നും കോടതി നിരീക്ഷിച്ചു.

എൻഡോസഫാൻ ദുരിത ബാധിതർക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രിം കോടതി വിധി