എൻഎംസി ബിൽ കേന്ദ്രസർക്കാരിന് മെഡിക്കൽ മേഖലയിൽ തോന്നിയത് ചെയ്യാൻ സഹായിക്കുന്ന ബില്ലെന്ന് ഐഎംഎ

കേന്ദ്ര സർക്കാരിന്റെ എൻ എം സി ബില്ലിനെതിരെ പ്രതിഷേധവുമായി മെഡിക്കൽ വിദ്യാർഥികളും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും.ആരോഗ്യം സംസ്ഥാന വിഷയം ആയിരിക്കെ സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ കടന്നുകയറി കേന്ദ്രസർക്കാർ സമ്പൂർണ നിയന്ത്രണം നൽകുന്ന ബില്ലാണ് എൻഎം സി ബിൽ.

ഇത് നടപ്പിലാക്കുന്നത് വഴിയായി സ്വകാര്യ കോളേജുകൾക്ക് തന്നിഷ്ടപ്രകാരം ഫീസ് നിർണയിക്കുവാനുള്ള അവസരം നൽകുന്നു.കൂടാതെ എൻ എംസിയുടെ ബിൽ പ്രകാരം 80% അംഗങ്ങളും കേന്ദ്ര സർക്കാർ നാമനിർദേശം ചെയ്യുന്ന ഉദ്യോഗസ്ഥർ ആയതിനാൽ ഇന്ത്യൻ മെഡിക്കൽ കൗൺസിലിനു പകരം നിലവിൽ വരുന്ന ഈ സമിതി പരിപൂർണ്ണമായും കേന്ദ്രസർക്കാർ നിയന്ത്രണത്തിലാവുകയും അതുവഴിയായി സ്വയംഭരണാവകാശം നഷ്ടപ്പെടുകയും ചെയ്യുന്നു.

ബിരുദാനന്തര മെഡിക്കൽ വിദ്യാഭ്യാസ പ്രവേശന പരീക്ഷയും അവസാന വർഷ എംബിബിഎസ് പരീക്ഷയും ഒന്നാകുന്നത് മെഡിക്കൽ വിദ്യാഭ്യാസത്തെ തകർക്കുമെന്നാണ് ഐഎംഎ ഭാരവാഹികൾ പറയുന്നത്.സാമൂഹിക ആരോഗ്യ പ്രവർത്തകരെ ഡോക്ടർമാർ ആക്കാനുള്ള നീക്കം രണ്ടുതരം ഡോക്ടർമാരെ സൃഷ്ടിക്കുകയും ഇതുവഴിയായി ഗ്രാമങ്ങളിൽ പാവപ്പെട്ട രോഗികൾക്ക് രണ്ടാംതര ചികിത്സ ലഭിക്കുന്നതിന് കാരണമാവുകയും ചെയ്യും.