എസ് ബി ഐ വെല്‍ത്തില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെല്‍ത്ത് മാനേജ്‌മെന്റ് വിഭാഗമായ എസ്.ബി.ഐ വെല്‍ത്തിലേക്ക് വിവിധ തകസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 579 ഒഴിവുകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. കൊച്ചി ഉള്‍പ്പെടെ രാജ്യത്തെ വിവിധ നഗരങ്ങളിലായിരിക്കും നിയമനം ലഭിക്കുക.

അപേക്ഷിക്കേണ്ട വിധം:
www.sbi.co.in/careers
എന്ന വെബ് ലിങ്ക് വഴി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം.

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 12.