എസ്.ഡി.പി.ഐ ഇത്ര വര്‍ഗീയവാദികളാണെന്ന് അറിഞ്ഞിരുന്നില്ല; ഇനി അവരുമായി ഒരു ബന്ധവുമില്ല: പി.സി ജോര്‍ജ്

തിരുവനന്തപുരം: മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കൊലയാളികള്‍ക്കെതിരെ പി.സി ജോര്‍ജ് എംഎല്‍എ. എസ്.ഡി.പി.ഐ ഇത്ര വര്‍ഗീയവാദികളാണെന്ന് അറിഞ്ഞില്ലെന്നും ഇനി അവരുമായി ഒരു ബന്ധവുമില്ലെന്നും ജനപക്ഷം നേതാവ് കൂടിയായ പി.സി ജോര്‍ജ് വ്യക്തമാക്കി.

എസ്.ഡി.പി.ഐയെ എല്ലാ രാഷ്ട്രീയക്കാരും സഹായിച്ചിട്ടുണ്ട്. താനും സഹായിച്ചിട്ടുണ്ടെന്ന് ജോര്‍ജ് വ്യക്തമാക്കി. കലാലയ രാഷ്ട്രീയം നിരോധിച്ചതാണ് മഹാരാജാസിലെ കൊലപാതകത്തിന് കാരണം. കൊലപാതകത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്നും പി.സി ജോര്‍ജ് ആരോപിച്ചു.

അതേസമയം അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ കൂടെ പൊലീസ് അറസ്റ്റു ചെയ്തു. വണ്ടിപ്പെരിയാര്‍, പീരുമേട് എന്നിവിടങ്ങളില്‍നിന്നാണു പ്രവര്‍ത്തകര്‍ പിടിയിലായത്. ആലപ്പുഴ ജില്ലയില്‍നിന്ന് എണ്‍പതിലധികം പോപ്പുലര്‍ ഫ്രണ്ടുകാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുകയാണ്. കരുതല്‍ തടങ്കലിന്റെ ഭാഗമായിട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നു പൊലീസ് വ്യക്തമാക്കി.