എസ്.ബി.ഐയില്‍ ലയിച്ച ബാങ്കുകളുടെ ചെക്ക് ബുക്ക് കാലാവധി നീട്ടി


മുംബൈ: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ച അനുബന്ധ ബാങ്കുകളുടെ ചെക്ക് ബുക്കിന്റെ കാലാവധി നീട്ടി നല്‍കി. ചെക്ക് ബുക്കുകള്‍ ഡിസംബര്‍ 31 വരെ ഉപയോഗിക്കാമെന്ന് എസ്.ബി.ഐ അറിയിച്ചു. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം.

ഉപഭോക്താക്കളോട് പുതിയ ചെക്ക് ബുക്കുകള്‍ക്കുള്ള അപേക്ഷ നല്‍കണമെന്ന് എസ്.ബി.ഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എല്ലാ അക്കൗണ്ട് ഉടമകളും പുതിയ ചെക്ക് ബുക്കിനായി അപേക്ഷ നല്‍കാത്തതാണ് കാലാവധി നീട്ടാന്‍ കാരണമായത്. ഓണ്‍ലൈന്‍, മൊബൈല്‍ ബാങ്കിങ് വഴിയും ചെക്ക് ബുക്കിന് അപേക്ഷിക്കാം.