എസ്ബിഐയില്‍ നിരവധി ഒഴിവുകള്‍

Image result for state bank of india

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അവസരങ്ങള്‍. വിവിധ തസ്തികകളിലായി 44 ഒഴിവുകളുണ്ട്. പ്രായം, യോഗ്യത എന്നിവ സംബന്ധിച്ച വിവരങ്ങള്‍ക്ക് //bank.sbi/careers വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ഡെപ്യൂട്ടി മാനേജര്‍ (ഡെബിറ്റ് കാര്‍ഡ് ഓപ്പറേഷന്‍സ്), ഡെപ്യൂട്ടി മാനേജര്‍ (ഗവ.ഇ-മാര്‍ക്കറ്റിങ്), മാനേജര്‍ (ഡെബിറ്റ് കാര്‍ഡ് മാര്‍ക്കറ്റിങ്), മാനേജര്‍ (സ്മാര്‍ട് സിറ്റി പ്രോജക്‌ട്സ്), മാനേജര്‍ (ട്രോന്‍സിറ്റ്/സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍), മാനേജര്‍ (യുപിഐ ആന്റ് അഗ്രഗേറ്റര്‍) എന്നീ തസ്തികയില്‍ ഒഴിവുകളുണ്ട്. ഓരോ പോസ്റ്റിനും വെവ്വേറെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

//bank.sbi/careers എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 11.