എസ്എഫ്‌ഐയുടെ പ്രവര്‍ത്തനം വര്‍ഗീയ സംഘടനകളേക്കാള്‍ ഭയാനകം; എഐഎസ്എഫ് പ്രവര്‍ത്തന റിപ്പോര്‍ട്ട്‌

കൊല്ലം: എഐഎസ്എഫ് കൊല്ലം ജില്ലാസമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ എസ്എഫ്‌ഐക്കെതിരെ രൂക്ഷവിമര്‍ശനം. വര്‍ഗീയ സംഘടനകളേക്കാള്‍ ഭയാനകമായ രീതിയിലാണ് എസ്എഫ്‌ഐ കലാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

ജില്ലയിലെ മിക്ക ക്യാംപസുകളിലും എസ്.എഫ്.ഐ മുഖ്യശത്രുവായിട്ടാണ് കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള എ.ഐ.എസ്.എഫിനെ കാണുന്നത്. വര്‍ഗീയ സംഘടനകളെക്കാള്‍ ഭയാനകമായിട്ടാണ് എസ്.എഫ്.ഐയുടെ പ്രവര്‍ത്തനം. 

ഇത്തരം അരാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ വര്‍ഗീയ ഫാസിസ്റ്റ് സംഘടനകളെ ക്യാംപസുകളില്‍ വേരുറപ്പിക്കാന്‍ സഹായിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.