എവറസ്റ്റില്‍ ആള്‍ത്തിരക്ക് ;ഈ ആഴ്ചയില്‍ നാലുമരണം

പര്‍വതാരോഹകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് എവറസ്റ്റ് കൊടുമുടിയില്‍ മരണസംഖ്യയും ഉയരുന്നതായി റിപ്പോര്‍ട്ട്. ഈ ഒരാഴ്ച കൊണ്ടു തന്നെ നാലുപേര്‍ മരിച്ചതായാണ് കണക്കുകള്‍ പറയുന്നത്.

അയര്‍ലണ്ടുകാരനായ കെവിന്‍ ഹൈനസ് ആണ് കഴിഞ്ഞ ദിവസം 7000 മീറ്റര്‍ ഉയരത്തില്‍ തന്റെ കൂടാരത്തില്‍ വച്ച് മരണമടഞ്ഞത്. ഗ്രൂപ്പിലെ മിടുക്കനും ശകിതനുമായ പര്‍വതാരോഹകനാണ് കെവിന്‍ എന്ന് സഹയാത്രികര്‍ പറയുന്നു. ഒരാഴ്ചമുന്‍പ് ഒരു കോളേജ് പ്രോഫസറും തന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പാതിവഴിയില്‍ വീണു പിന്മാറിയിരുന്നു.ഇതിനു പുറമേ മൂന്ന് ഇന്ത്യക്കാരും ഒരു ഒസ്ട്രിയന്‍ സ്വദേശീയും കൂടി മരിച്ചതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു .

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ സഞ്ചാരികളുടെ തിരക്ക് കൂടിയത് മരണം കൂടാന്‍ കാരണമായെന്ന് അഭിപ്രായമുണ്ട്‌. കൊടുമുടിയുടെ പല ഭാഗത്തും കയറിച്ചെച്ചല്ലാന്‍ നീണ്ട ക്യൂ ഉണ്ട് . പലയിടങ്ങളിലും ഒരേ സമയം ഒരാള്‍ക്കേ കയറിച്ചെല്ലാന്‍ സാധിക്കൂ അതുകൊണ്ടുതന്നെ തിരക്ക് പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. ഉയര്‍ന്നു വരുന്ന മരണസംഖ്യ നേപ്പാള്‍ ടൂറിസത്തിന് വെല്ലുവിളി ഉയര്‍ത്താനും സാധ്യതയുണ്ട്.