എല്ലായിടത്തും സൗജന്യ വൈ-ഫൈ; മൂന്നാം വാര്‍ഷികദിനത്തില്‍ എഎപിയുടെ പ്രഖ്യാപനം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എല്ലായിടത്തും സൗജന്യ വൈ-ഫൈ ലഭ്യമാക്കുമെന്ന പ്രഖ്യാപനവുമായി ആംആദ്മി സര്‍ക്കാര്‍. അധികാരത്തില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് എഎപിയുടെ പ്രഖ്യാപനം. അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയില്‍ എല്ലായിടത്തും സൗജന്യ വൈ-ഫൈ ലഭ്യമാക്കുമെന്ന് എഎപി വാഗ്ദാനം ചെയ്തിരുന്നു.

ഈ വര്‍ഷം തന്നെ വൈ-ഫൈ നല്‍കുന്ന തീയതി പ്രഖ്യാപിക്കുമെന്നും ഇതിനായി ബജറ്റില്‍ പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും – മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു.

അതോടൊപ്പം വനിതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഡല്‍ഹിയില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും കേജ്രിവാള്‍ പറഞ്ഞു. അടുത്ത അഞ്ചോ ആറോ മാസങ്ങള്‍ക്കുള്ളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.