എയർ ഇന്ത്യ സ്വകാര്യവൽക്കരണത്തിന്റെ അന്തിമ ഘട്ടത്തിൽ

ഡൽഹി: എയർ ഇന്ത്യ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം പുതിയ നിയമനങ്ങള്‍ നടത്തുന്നത് എന്നിവ അടിയന്തരമായി നിര്‍ത്തിവെയ്ക്കാന്‍ കമ്പനിയോട് കേന്ദ്ര സര്‍ക്കാര്‍ നിർദേശംനൽകിയതായി റിപ്പോർട്ട്. ഇത് സ്വകാര്യ വൽക്കരണത്തിന്റെ അവസാനഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ്.

വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് സ്വകാര്യവത്ക്കരണ നടപടികള്‍ നടക്കുന്നതിനാല്‍ എയർ ഇന്ത്യ പ്രധാനപ്പെട്ട ഒരു തീരുമാനവും എടുക്കേണ്ടതില്ലെന്ന നിര്‍ദേശം കിട്ടിയിട്ടുണ്ട്. ഇതിനുമുന്നെ എയർ ഇന്ത്യ ഓഹരിവില്കാൻ ശ്രമമുണ്ടായിട്ടുണ്ടായിരുന്നു എന്നാൽ വലിയ ബാധ്യത കാണുന്നതുകൊണ്ടാവാം കമ്പനികൾ ഒഴിഞ്ഞു മാറുന്നത് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 7600 കോടി നഷ്ടവര്ത്തിയ കമ്പനി 58,000 കോടി രൂപയുടെ ബാധ്യതയിലാണ്.