എയർ ഇന്ത്യ കമാൻഡർ ലൈംഗികാധിക്ഷേപം നടത്തിയതായി വനിതാ പൈലറ്റിൻെറ പരാതി

ഹൈദ്രബാദ്: എയർ ഇന്ത്യ കമാൻഡറ​ും പരിശീലകനുമായ പൈലറ്റ്​ ലൈംഗികമായി അധിക്ഷേപിച്ചതായി വനിതാ പൈലറ്റിൻെറ പരാതി. എയർ ഇന്ത്യ മാനേജ്​മ​െൻറിനാണ്​ വനിതാ പൈലറ്റ് രേഖാമൂലം​ പരാതി നൽകിയത്​. പരാതിയുടെ അടിസ്ഥാനത്തിൽ എയർ ഇന്ത്യ ഉന്നതതല അന്വേഷണത്തിന്​ ഉത്തരവിട്ടു. കമാൻഡർ തന്നോട്​ തൻെറ ഭർത്താവുമൊത്തുള്ള ലൈംഗിക ബന്ധത്തെ കുറിച്ച്​ ചോദിച്ചതായും അദ്ദേഹത്തിൻെറ മുറിയിലേക്ക്​ വരണമെന്ന്​ ആവശ്യപ്പെട്ട്​ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

പരിശീലനത്തിൻെറ ഭാഗമായി ഹൈദരാബാദിലേക്ക്​ പോയ സമയത്തായിരുന്നു സംഭവം​. ചില പാഠഭാഗങ്ങളുടെ നോട്ടുകൾ നൽകാനുണ്ടെന്ന്​ ധരിപ്പിച്ച്​ കമാൻഡർ തന്നെ അദ്ദേഹത്തിൻെറ മുറിയിലേക്ക്​ വിളിച്ചു. അതിന്​ ശേഷം അത്താഴം വാഗ്​ദാനം ചെയ്​തു. ഞങ്ങൾ ചില്ലിസ്​ റെസ്​റ്റോറൻറിലേക്ക്​പോയി. അവി​െട വച്ചാണ്​ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതെന്നും വനിതാ പൈലറ്റ്​ പരാതിയിൽ പറയുന്നു. കമാൻഡർ അദ്ദേഹത്തിൻെറ ദാമ്പത്യ ജീവിതത്തിലെ അസംതൃപ്​തിയെ കുറിച്ചും മറ്റും സംസാരിച്ച്​ തുടങ്ങി. പിന്നീട്​ സംസാരം എയർ ഇന്ത്യയിലെ ചില വനിതകളെ കുറിച്ചായി. അവരെ കുറിച്ച്​ അശ്ലീലകരമായ പരാമർശങ്ങൾ നടത്തി. തൻെറ ഭർത്താവുമൊത്തുള്ള ലൈംഗിക ബന്ധത്തെ കുറിച്ച്​ ചോദിക്കുകയും അധി​ക്ഷേപകരമായി സംസാരിക്കുകയും ചെയ്​തതെന്നും വനിതാ പൈലറ്റ്​ ആരോപിക്കുന്നു. …

തന്നോട്​ അദ്ദേഹത്തിൻെറ മുറിയിലേക്ക്​ വരാൻ ആവശ്യപ്പെടുകയും താൻ പ്രതികരിക്കാതിരുന്നതോടെ തൻെറ മുറിയിലേക്ക്​ വരുമെന്ന്​ ഭീഷണി​പ്പെടുത്തിയതായും വനിതാ പൈലറ്റ്​ ആരോപിച്ചു. ആരോപണ വിധേയനായ കമാൻഡർക്കെതിരെ അ​േന്വഷണത്തിന്​ ഉത്തരവിട്ടിട്ടുണ്ടെന്ന്​ എയർഇന്ത്യ വക്താവ്​ അറിയിച്ചു.